തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ അഖിലേന്ത്യ പണിമുടക്ക് കേരളത്തില്‍ മാത്രമായി ഒതുങ്ങി. മുംബൈ, ദല്‍ഹി, ബംഗളൂരു അടക്കം മഹാനഗരങ്ങള്‍ സാധരണഗതിയിലാണ്. കൊല്‍ക്കത്തയില്‍ ചിലയിടങ്ങളില്‍ ഇടതുസംഘടനകള്‍ ട്രെയിനുകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് അടിച്ചോടിച്ചു. കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും പണിമുടക്ക് ആണെന്ന പ്രതീതിയേ ഇല്ല. അതേസമയം, കേരളത്തില്‍ പണിമുടക്കിനെ അവഗണിച്ച് ജനങ്ങള്‍ പുറത്ത് ഇറങ്ങിയതോടെ സമരക്കാര്‍ ആക്രമം തുടങ്ങി. പലയിടങ്ങളിലും വഴിതടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് നേരേയും കൈയേറ്റം ഉണ്ടായി. പോലീസ് പലടിയത്തും കാഴ്ചക്കാരാണ്.
കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ അടക്കം നിലച്ചു. പോലീസ് സംരക്ഷണത്തില്‍ ചിലയിടങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അക്രമം പേടിച്ചു നിര്‍ത്തിവെക്കേണ്ടി വന്നു. മിക്ക സ്ഥാപനങ്ങളിലും ജോലിയില്‍ പ്രവേശിക്കുന്നവരെ സമരക്കാര്‍ തടയുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനുമുന്നില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ആശുപത്രികള്‍ അടക്കമുള്ള സ്ഥലങ്ങളിലെത്താന്‍ പോലീസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം വാഹനങ്ങളുമായെത്തി ആര്.സി.സിയിലേക്കും മറ്റും പോകേണ്ടവരെ സഹായിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആര്.സി.സിയിലേക്ക് മാത്രമാണ് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തുന്നത്. ചുരുക്കം ചില ടാക്സികള്‍ മാത്രമാണ് തലസ്ഥാന നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: