തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ ഒ സി ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ ഹോംസ്റ്റേകള്‍ക്കായുള്ള ക്ലാസിഫിക്കേഷന്‍ വേണ്ടി ടൂറിസം വകുപ്പിന്റെ അനുമതിയോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിരാക്ഷേപ പത്രം കൂടി ഹാജരാക്കണം. ഹോംസ്റ്റേകള്‍ നിര്‍മിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുന്ന സംരംഭകര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി
ഹോം സ്റ്റേ ലൈസന്‍സ് നല്‍കുന്നതിനും പുതുക്കി നല്‍കാനും കൈകൂലി വാങ്ങുന്നത് വിവാദമായിരുന്നു. കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക് എം. ശ്രീകുമാറാണ് 10000/രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത് വലിയ വാര്‍ത്തയുമായി
കല്ലിയൂര്‍ സ്വദ്ദേശിയായ സുരേഷ് എന്നയാള്‍ വിഴിഞ്ഞം ആഴിമല ഭാഗത്ത് ചന്ദ്രന് എന്ന ആളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിന്റെ രണ്ടു നിലകള്‍ വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേ തുടങ്ങുന്നതിലേയ്ക്ക് കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും 2019ല്‍ ലൈസന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ കോവിഡ് കാലമായിരുന്നതിനാല്‍ ഹോം സ്റ്റേ ആരംഭിക്കാന്‍ സാധിച്ചില്ല. ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കുന്നതിനായി കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്കി. തുടര്‍ന്ന് അടുത്ത ദിവസം കെട്ടിടം പരിശോധന നടത്താന്‍ എത്തിയ സെക്ഷന്‍ ക്ലാര്‍ക്ക് എം. ശ്രീകുമാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് 25000/രൂപ ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 10000/ രൂപ ഉടന്‍ നല്‍കണമെന്ന് അറിയിക്കുകയും ചെയ്തു. പരാതിക്കാരന്റെ കാറില്‍ വച്ച് 10000/ രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ശ്രീകുമാറിനെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരു
പ്രതികരിക്കാൻ ഇവിടെ എഴുതുക: