Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൊഴിലാളി സംഘടനകള്‍ മാറിയേ മതിയാവൂ

തൊഴിലാളിപ്രക്ഷോഭം മാത്രമല്ല തൊഴിലാളി സംഘടനകളുടെ മാര്‍ഗ്ഗം . പരസ്പര ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം.സേവനരംഗത്തും ഇന്ന് തൊഴിലാളി സംഘടനകള്‍ ഊന്നല്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഭാരതത്തില്‍ ഇടത്- കമ്മ്യൂണിസ്റ്റ് വീക്ഷണത്തിലൂടെയാണ് തൊഴിലാളിസംഘടനകളെ വിലയിരുത്തുന്നത്. അവര്‍ സമരങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുന്നു. സേവനമേഖലയെ അവര്‍ പരിഗണിക്കുന്നില്ല.

എം. ബാലകൃഷ്ണന്‍ by എം. ബാലകൃഷ്ണന്‍
Mar 28, 2022, 06:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

സാമ്പത്തിക ഉദാരീകരണത്തിന്റെയും ആധുനിക വ്യാവസായിക ബന്ധങ്ങളുടെയും ലോകത്ത് തൊഴിലാളി സംഘടനകള്‍ക്ക് പ്രസക്തിയില്ലാതാവുന്നുണ്ടോ.സാമൂഹികവും സാമ്പത്തികവുമായ നീതി ലഭ്യമാക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് തൊഴിലാളി സംഘടനകള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്നും പുതിയ കാലത്തിന്റെ സവിശേഷതകള്‍ക്കനുസരിച്ച് തൊഴിലാളി സംഘടനകള്‍ക്ക് പുതിയ ദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്നും ഭാരതീയ മസ്ദൂര്‍ സംഘം ദേശീയ സംഘടനാ സെക്രട്ടറി ബി.സുരേന്ദ്രന്‍ പറയുന്നു.തൊഴില്‍ രംഗത്ത് കരാര്‍വത്ക്കരണവും ഔട്ട്‌സോഴ്‌സിംഗുമടക്കമുള്ള പുതിയ പ്രശ്‌നങ്ങളെയാണ് തൊഴിലാളി സംഘടനകള്‍ക്ക് നേരിടേണ്ടി വരുന്നത്. സംഘടിതമേഖലയേക്കാള്‍ അസംഘടിത മേഖലയില്‍ നിന്ന് പുതിയ മുന്നേറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും അതിനെ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറയുന്നു.രാജ്യം ഒരു ദേശീയ പണിമുടക്കിനെ അഭിമുഖീകരിക്കുമ്പോള്‍ തൊഴിലാളി സംഘടനകളുടെ മാറേണ്ട രീതിശാസ്ത്രങ്ങളെക്കുറിച്ച് ബി. സുരേന്ദ്രന്‍ ജന്മഭൂമിയോട് സംസാരിക്കുന്നു

തൊഴിലാളി സംഘടനകള്‍ക്ക് പ്രസക്തിയേറുന്നു

തൊഴിലാളി സംഘടനയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു.എന്നാല്‍ അത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്ന ഒരു വിലയിരുത്തലല്ല. തൊഴിലാളി സംഘടനകള്‍ക്ക് ഇന്ന് പ്രസക്തിയേറെയാണ്.

തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വന്നിട്ടുണ്ട്.തൊഴില്‍ മേഖലയിലെ ആകെ ആറ് ശതമാനം വരുന്ന സംഘടിത മേഖലയിലെ പ്രക്ഷോഭങ്ങള്‍ മാത്രമാണ് ഇന്ന്പരിഗണിക്കപ്പെടുന്നത്. എന്നാല്‍ സ്ഥിതിഗതികളില്‍ പരിവര്‍ത്തനമുണ്ടായിരിക്കുന്നു. കരാര്‍ തൊഴില്‍, ഔട്ട് സോഴ്‌സിങ്ങ് തുടങ്ങിയ പുതിയ തരം വെല്ലുവിളികള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ, വേതനസുരക്ഷ ,  

സാമൂഹ്യ സുരക്ഷ തുടങ്ങിയവയെല്ലാം നഷ്ടമാകുന്നു. അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ഭൂരിഭാഗവും മുന്നോട്ട് വരുന്നില്ല. കാരണം അവര്‍ക്ക് ഇന്നുള്ള കരാര്‍ ജോലിയില്‍ നിന്ന് പോലും പുറത്താക്കപ്പെടുമെന്ന ഭീതിയിലാണ്. ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയഗതിക്കാരെന്ന് അവകാശപ്പെടുന്ന സംസ്ഥാനസര്‍ക്കാരുകള്‍ പോലും തൊഴില്‍സുരക്ഷ ഉറപ്പാക്കാന്‍ ഒന്നും ചെയ്യുന്നില്ല. എന്നാല്‍ സമരമുഖത്തിന് മാറ്റമുണ്ടായിരിക്കുന്നു. ഇന്ന് അസംഘടിതമേഖലയാണ് സമരരംഗത്തുള്ളത്. അത് പലപ്പോഴും ദൃശ്യമാകണമെന്നില്ല. എന്നാല്‍ അവര്‍ പോരാട്ടത്തിലാണ്. ഉദാഹരണത്തിനു  ബീഡിത്തൊഴിലാളികള്‍ 80 ലക്ഷം ദുരിതത്തിലാണ്. കൈത്തറി, ചണത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരെല്ലാം വിവിധയിടങ്ങളിലായി പ്രക്ഷോഭത്തിലാണ് എന്നാലിത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍വരുന്നില്ല. തൊഴിലാളി സംഘടനകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട.് എന്നതിന് ഇത്തരം തെളിവുകള്‍ രാജ്യത്താകമാനമുണ്ട്. കരാര്‍ തൊഴില്‍ സമ്പ്രദായം തൊഴിലാളി സംഘടനകളുടെ പ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. കുറഞ്ഞ കാലത്തിനുള്ളില്‍ ഭാരതം കരാര്‍ തൊഴിലാളികളുടെ വന്‍ പ്രക്ഷോഭത്തിന് സാക്ഷ്യംവഹിക്കും. തൊഴിലാളി സംഘടനകളുടെ സമീപനങ്ങളില്‍, ധാരണകൡ മാറ്റമുണ്ടാകണം. പുതിയ സാഹചര്യം തൊഴിലാളി  സംഘടനകളുടെ പ്രസക്തിവര്‍ദ്ധിപ്പിക്കുകയാണ്. അത് ഭാരതത്തിലായാലും വിദേശത്തായാലും. വ്യത്യസ്ത പങ്കാണ് ഇന്ന് സംഘടനകള്‍ വഹിക്കുന്നത്. അസംഘടിത മേഖലയിലേക്ക് തൊഴിലാളി സംഘടനകള്‍ കൂടുതല്‍ ഊന്നല്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു.  

പ്രക്ഷോഭം മാത്രമല്ല വഴി

തൊഴിലാളിപ്രക്ഷോഭം മാത്രമല്ല തൊഴിലാളി സംഘടനകളുടെ മാര്‍ഗ്ഗം . പരസ്പര ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം.

സേവനരംഗത്തും ഇന്ന് തൊഴിലാളി സംഘടനകള്‍ ഊന്നല്‍ നല്‍കിത്തുടങ്ങിയിരിക്കുന്നു.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഭാരതത്തില്‍ ഇടത്- കമ്മ്യൂണിസ്റ്റ് വീക്ഷണത്തിലൂടെയാണ് തൊഴിലാളിസംഘടനകളെ വിലയിരുത്തുന്നത്. അവര്‍ സമരങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുന്നു. സേവനമേഖലയെ അവര്‍ പരിഗണിക്കുന്നില്ല. പ്രക്ഷോഭങ്ങളോടൊപ്പം സേവനത്തിനും തയ്യാറായില്ലെങ്കില്‍ തൊഴിലാളി സംഘടനകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല എന്നതാണ് ബിഎംഎസ് വിശ്വസിക്കുന്നത്. ഈ സമീപനമുള്ളതിനാല്‍ അസംഘടിത മേഖലയില്‍  ബിഎംഎസ്സിന് വന്‍ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്.

അഞ്ച് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴിലാളി സംഘടനകള്‍ അവകാശാധിഷ്ഠിതസമീപനം മാത്രമാണ് വച്ചു പുലര്‍ത്തിയിരുന്നത്. ബിഎംഎസ്സടക്കമുള്ള തൊഴിലാളിസംഘടനകളുടെ സമീപനം ഇതായിരുന്നു. എന്നാല്‍ സമരാത്മകസംഘടന എന്നതോടൊപ്പം സേവനാധിഷ്ഠിത സമീപനവും ഇന്ന് ബിഎംഎസ്സ് ഏറ്റെടുത്തിരിക്കുന്നു, അതോടൊപ്പം  കര്‍ത്തവ്യാധിഷ്ഠിതസമീപനവും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ട് മുമ്പുള്ള മാനേജ്മെന്റിന്റെ സമീപനമല്ല ഇന്നുള്ളത്. അത് സര്‍ക്കാര്‍ രംഗത്താകട്ടെ,സ്വകാര്യമേഖലയിലാകട്ടെ. ചര്‍ച്ചയ്‌ക്കും ബദല്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കും ഇന്നവര്‍ തയ്യാറാണ്. ചര്‍ച്ചയ്‌ക്കുള്ളഅന്തരീക്ഷം സംജാതമായിരിക്കുന്നു. ബദല്‍ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വെക്കാന്‍ ബിഎംഎസ് തയ്യാറാകുന്നു. സ്റ്റീല്‍ വ്യവസായരംഗം ഉദാഹരണം.സ്റ്റീല്‍ വ്യവസായ രംഗം സ്വകാര്യവത്ക്കരിക്കുന്നതിനെ ബിഎംഎസ് എതിര്‍ത്തു. ബദല്‍ മാര്‍ഗങ്ങള്‍ മുന്നോട്ട് വെച്ച് കൊണ്ട് പശ്ഛിബംഗാളിലെ ദുര്‍ഗാപൂര്‍ , സേലം, വിജയനഗരം എന്നിവിടങ്ങളില്‍ ബിഎംഎസ് ഇത് തെളിയിച്ചു. കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് അടച്ചുപൂട്ടാനൊരുങ്ങിയപ്പോള്‍ ബിഎംഎസ് പഠനസംഘത്തെ നിയോഗിച്ച് ആരോഗ്യ-ധനകാര്യമന്ത്രാലയങ്ങള്‍ക്ക് മുന്നില്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്ഥാപനം അടച്ചു പൂട്ടലില്‍നിന്നൊഴിവായി .ഇന്നതിന്ഓര്‍ഡറുകള്‍ കിട്ടാന്‍ തുടങ്ങിയിരിക്കുന്നു.

മാറ്റം അനിവാര്യം

കേന്ദ്ര തൊഴിലാളി സംഘടനകളുടെ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വരണം. സമരം മാത്രമാണ് ഏക പോംവഴി എന്ന മനോഭാവം മാറേണ്ടതുണ്ട്.. പ്രശ്നങ്ങള്‍ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ തൊഴിലാളി സംഘടനകള്‍ക്ക് കഴിയണം. എന്നാല്‍ പലസംഘടനകളും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്. പ്രക്ഷോഭങ്ങള്‍ മാത്രമല്ല അതിനോടൊപ്പം പരിഹാരത്തിന്റെ ഭാഗമാകാനും തൊഴിലാളി സംഘടനകള്‍ക്ക് കഴിയണം.

രാഷ്‌ട്രീയമില്ല പോഷക സംഘടനയുമല്ല

രണ്ട് സുപ്രധാന നേട്ടങ്ങളാണ് ബിഎംഎസ് ഇക്കഴിഞ്ഞ കാലയളവില്‍ കൈവരിച്ചത്. തൊഴിലാളി സംഘടനാ പ്രവര്‍ത്തനം എന്നാല്‍ സാധാരണയായി പരിഗണിക്കുന്നത് ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമായും  രാഷ്‌ട്രീയപാര്‍ട്ടിയുടെ പോഷക സംഘടനയുമായാണ്. മറ്റു തൊഴിലാളി സംഘടനകള്‍ എല്ലാം രാഷ്‌ട്രീയപാര്‍ട്ടികളുടെ പോഷകസംഘടനകളാണ്. എന്നാല്‍ കഴിഞ്ഞ 65 വര്‍ഷമായി ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെയും പോഷകസംഘടനയാവാതെ ബിഎംഎസിന് നിലനില്‍ക്കാനും മുന്നേറാനും കഴിഞ്ഞു. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സുപ്രധാന നേട്ടമാണിത്. ഉത്തരവാദിത്ത സഹകരണം എന്ന ആശയമാണ് ബിഎംഎസ് മുന്നോട്ട് വെക്കുന്നത്. മാനേജ്മെന്റ് , ഭരണകൂടം, അല്ലെങ്കില്‍ വ്യക്തിഗത ഉടമകള്‍ എന്നിവ തൊഴിലാളികള്‍ക്ക് ഗുണകരമായ നിലപാട് എടുക്കുമ്പോള്‍ അവരുമായി സഹകരിക്കാനും അവര്‍ക്ക് പിന്തുണ നല്‍കാനും ബിഎംഎസ് തയ്യാറാവുന്നു. തൊഴിലാളിക്ഷേമം പരിഗണിക്കാത്ത മാനേജ്മെന്റുകളെ ബിഎംഎസും അതേ നിലയില്‍ പരിഗണിക്കുന്നു. ഇത്തരത്തില്‍ പ്രശ്നാധിഷ്ഠിത സഹകരണം എന്ന ആശയം ബിഎംഎസ് കൈവരിച്ച പ്രധാന നേട്ടമാണ്.

ഏതെങ്കിലും സര്‍ക്കാരിനെ അന്ധമായി എതിര്‍ക്കുകയെന്നത് ബിഎംഎസ്സിന്റെ നയമല്ല. ഭാരതീയ മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് പ്രചോദനം നല്‍കാന്‍ ബിഎംഎസ് ശ്രമിക്കുന്നു. ഇതിലൂടെ തൊഴിലാളികളില്‍സേവന മനോഭാവം സൃഷ്ടിക്കാന്‍ ബിഎംഎസ്സിന് കഴിഞ്ഞു. തൊഴിലാളികളുടെ സേവന മനോഭാവത്തിന്റെ യഥാര്‍ത്ഥ ചിത്രത്തിന് കൊവിഡ് കാലം സാക്ഷ്യം വഹിച്ചു. വ്യത്യസ്തമായസേവന പരിപാടികള്‍ രാജ്യമാസകലം നടപ്പാക്കിയ ഏക തൊഴിലാളി സംഘടന ബിഎംഎസ്സാണ്. കേരളം പോലെയുള്ള ഇടത് ഭരണം ഉള്ള സംസ്ഥാനത്ത് പോലും ബിഎംഎ സിന്റെ പഞ്ചായത്ത് തല ഹെല്‍പ്പ് ഡസ്‌കും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചു. ബിഎംഎസ്സിന്റെ സമീപനത്തിലൂടെയാണ് ഇതിന് കഴിഞ്ഞത്. ഇതൊരു സുപ്രധാന നേട്ടമാണ്.  ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സവിശേഷതകളെ ഉള്‍ക്കൊള്ളാന്‍ ബിഎംഎസ്സിന് കഴിയുന്നു. ഭാഷാപരമായ, പ്രദേശപരമായ ഭേദങ്ങള്‍ക്കപ്പുറത്ത് ഇവയെ സമന്വയിപ്പിച്ച് ദേശീയ ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ബിഎംഎസിന് കഴിയുന്നു. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന സമന്വയതലമായി  പ്രവര്‍ത്തിക്കാന്‍ ബിഎംഎസിന് കഴിയുന്നു. ഇതും മറ്റൊരു സുപ്രധാന നേട്ടമാണ്.

ഏറ്റവും വലിയ തൊഴിലാളി സംഘടന

തൊഴിലാളി സംഘടനാരംഗത്ത് ഇന്ന് ബിഎംഎസ് ഏറ്റവും വലിയസംഘടനയായി നിലനില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അംഗത്വപരിശോധനയില്‍ നിന്നാണ് ഇത് വ്യക്തമാവുന്നത്. 2013 ലെ കണക്ക് പ്രകാരം ഒരു കോടി എഴുപത്ലക്ഷം അംഗങ്ങളാണ് ബിഎംഎസിന് ഉള്ളത്. ഇത് തുടര്‍ന്നും നിലനിര്‍ത്താന്‍ ബിഎംഎസിന് കഴിയുമെന്നുറപ്പാണ്. അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്നത് ബിഎംഎസ്സാണ്. വോട്ടധികാരമുള്ള ഡെലിഗേറ്റ് എന്ന സ്ഥാനമാണ് ബിഎംഎസിനുള്ളത്. ഇത് തുടര്‍ന്നും നിലനിര്‍ത്താന്‍ ബിഎംഎസിന് കഴിയുമെന്നുറപ്പാണ്.   മറ്റ്സംഘടനകള്‍ക്ക് അഡ്വൈസര്‍ എന്ന സ്ഥാനമാണുള്ളത്. എഛ്എംഎസ്, ഐഎന്‍ടിയുസി എന്നീ സംഘടനകള്‍ പ്രതിനിധീകരിക്കുന്നത് ഐടിയുസി എന്ന സംഘടനയെയാണ്. ഇടത് തൊഴിലാളി സംഘടനകളാകട്ടെ ഡബ്ല്യുഎഫ്ടിയു (വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍) വിനെയാണ് പ്രതിനിധീകരിക്കുന്നത്. ഭാരതത്തെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക പ്രതിനിധി ബിഎംഎസ് മാത്രമാണ് എന്നത് സംഘടനയ്‌ക്ക് ലഭിച്ച മികച്ച അംഗീകാരമാണ്.

ബ്രിക്ലിലും ഇതേ നിലയാണുള്ളത്. ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ് എന്ന ഏറ്റവും വലിയ ലേബര്‍ പാര്‍ലമെന്റില്‍  വൈസ് ചെയര്‍മാന്‍ പദവി ബിഎംഎസിനാണ്.തൊഴിലാളികളുടെ താത്പര്യവും അതേസമയം രാഷ്‌ട്രതാത്പര്യവും സംരക്ഷിച്ച് കഴിഞ്ഞ അര പതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമായി ബിഎംഎസ് ഇതിനെ കാണുന്നു. കക്ഷിരാഷ്‌ട്രീയ താത്പര്യങ്ങളുടെ വക്താക്കളാകാതെ രാഷ്‌ട്ര താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് ബിഎംഎസ് പ്രഥമപരിഗണന നല്‍കുന്നു.

അമിത സ്വകാര്യവത്ക്കരണം ആപത്ത്

അമിതമായ സ്വകാര്യവത്ക്കരണത്തിന് ബിഎംഎസ് എതിരാണ്. പ്രൊഫഷണലിസത്തിന്റെ പേരില്‍ കോര്‍പ്പറേറ്റ് വത്ക്കരണം നടത്തുന്നതിനെ ബിഎംഎസ് എതിര്‍ക്കുന്നു. മറ്റു നിരവധി തൊഴിലാളി ക്ഷേമപരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇ-ശ്രം പദ്ധതി നടപ്പാക്കുന്നതില്‍ രാജ്യമാസകലം ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ബിഎംഎസ് തയ്യാറായി. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും കണ്ണടച്ച് എതിര്‍ക്കുക എന്നത് ബിഎംഎസിന്റെ നയമല്ല.

വേതന കോഡ് നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമാണ്. മിനിമം വേതനം എല്ലാ മേഖലയിലും നടപ്പാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ഇതുവരെ മറ്റൊരു സര്‍ക്കാരും ഇത് നടപ്പാക്കിയില്ല. ചൂഷണത്തിനറുതിവന്നിരിക്കുന്നു. സാധാരണക്കാരായ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുന്നു. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് നിയമം, ഒക്യുപ്പേഷണല്‍ സേഫ്റ്റികോഡ് എന്നീ രണ്ട് വിഷയങ്ങളില്‍ ബിഎംഎസ് വിയോജിപ്പ് പ്രകടിപ്പിക്കുന്നു. തൊഴില്‍ സുരക്ഷയില്ലാതാക്കുന്ന സമീപനങ്ങളെ ബിഎംഎസ് എതിര്‍ക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ബിഎംഎസ് ശക്തമായി രംഗത്തുണ്ട്.  പ്രക്ഷോഭത്തോടൊപ്പം ലേബര്‍ കോടതികളിലൂടെയും അവകാശങ്ങള്‍ നേടിയെടുക്കാനാവും.

കഴിഞ്ഞ ഒക്ടോബറില്‍ 1600 കേന്ദ്രങ്ങളില്‍ ബിഎംഎസ് പ്രക്ഷോഭം സംഘടിപ്പിച്ചു. മിനിമം പെന്‍ഷന്‍ 5000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസ് സമരത്തിലാണ്. രാജ്യത്താകമാനമുള്ള അങ്കണവാടി ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നത് ബിഎംഎസ് സമരത്തിലൂടെയാണ്. അമിതമായ ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നത് മുതല്‍ നിരവധി പ്രശ്നങ്ങള്‍ക്ക് ഈ മേഖലയില്‍ പരിഹാരം കാണേണ്ടതുണ്ട്. 14 സംസ്ഥാനങ്ങളില്‍ അങ്കണവാടി ജീവനക്കാര്‍ക്കും 12 സംസ്ഥാനങ്ങളില്‍ ആശാവര്‍ക്കര്‍മാര്‍ക്കും വേണ്ടി ബിഎംഎസ് പ്രക്ഷോഭം സംഘടിപ്പിച്ചു.തൊഴിലാളികളുടെ അവകാശങ്ങള്‍ക്കൊപ്പമാണ് രാഷ്ടീയ പാര്‍ടികളുടെ സങ്കുചിത താത്പര്യങ്ങള്‍ക്കൊപ്പമല്ല ബി എം എസ്.

Tags: അഭിമുഖംവ്യാപാരംട്രേഡ് യൂണിയന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പിരിച്ചുവിട്ട പിആര്‍ഒ വീണ്ടും അഭിമുഖത്തിനെത്തി; അഭിമുഖം റദ്ദുചെയ്ത് അധികൃതര്‍

Entertainment

പിന്‍ കുത്തിയില്ലെങ്കില്‍ സാരി ഊര്‍ന്ന് വീഴുമെന്ന് ഹേമമാലിനി; വീഴട്ടെയെന്ന് സംവിധായകന്‍, അഭിമുഖത്തില്‍ അനുഭവം വെളിപ്പെടുത്തി നടി

Cricket

അഗാര്‍ക്കറിന് ബി സി സി ഐ വാഗ്ദാനം ചെയ്തത് വന്‍ പ്രതിഫലം; പട്ടികയില്‍ ഉണ്ടായിരുന്നത് അഗാര്‍ക്കര്‍ മാത്രം

Cricket

വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അമോല്‍ മസുംദാര്‍; അഭിമുഖത്തില്‍ കാഴ്ചവച്ചത് മികച്ച അവതരണം

India

ഇന്ത്യൻ പ്രധാനമന്ത്രി മോദിയ്‌ക്ക് ആദരസൂചകമായി വേൾഡ് ട്രേഡ് സെന്‍ററിൽ ഭാരതത്തിന്റെ ദേശീയപതാക തെളിഞ്ഞു

പുതിയ വാര്‍ത്തകള്‍

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

‘ ദരിദ്ര കുടുംബത്തിൽ ജനിച്ച ഒരാൾക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാനായത് ഭരണഘടനയുടെ ശക്തി കൊണ്ട് ‘ ; നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് മോദി

മെസിയുടെയും മാറഡോണയുടെയും നാട്ടില്‍ മോദി എത്തിയത് ചൈനയുടെ ചീട്ട് കീറാന്‍….അര്‍ജന്‍റീന, ബ്രസീല്‍, ഘാന, ട്രിനിഡാഡ്, നമീബിയ…മോദി അത് നേടും

സൗദി ജയിലിലുളള അബ്ദുല്‍ റഹീമിന് ആശ്വാസം: 20 വര്‍ഷം തടവുശിക്ഷ ശരിവച്ച് അപ്പീല്‍ കോടതി, ഇനി ഒരു വര്‍ഷം കൂടി

കണ്ണൂരില്‍ തോട്ടിലൂടെ വെള്ളം പതഞ്ഞു പൊങ്ങി ഒഴുകിയതില്‍ ആശങ്ക

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

തമിഴ്നാട്ടില്‍ ദ്രാവിഡ മര്‍ക്കടമുഷ്ടി തകര്‍ക്കുന്ന ഹിന്ദുമുന്നേറ്റത്തിന് മൂലക്കല്ലായി മുരുകന്‍; മുരുകന്റെ സ്കന്ദ ഷഷ്ഠി കവചത്തിന് പിന്നലെ കഥ അറിയാമോ?

എറണാകുളത്ത് മരിച്ച പെണ്‍കുട്ടിക്ക് പേവിഷബാധ ഉണ്ടായിരുന്നില്ല

ഡോണള്‍ഡ് ട്രംപും, ബെഞ്ചമിന്‍ നെതന്യാഹുവും പ്രവാചകന്റെ ശത്രുക്കൾ ; പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 100 മുസ്ലീം പണ്ഡിതര്‍

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തന്‍ചുണ്ടന് രാജപ്രമുഖന്‍ ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies