കോട്ട: രാജസ്ഥാനില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ദേശീയ ബാലാവകാശകമ്മീഷന്.
രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണയുടെ മകനാണ് കേസിലെ പ്രധാനപ്രതികളിലൊരാള്‍. മകന് ദീപക് മീണയുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രാജസ്ഥാനിലെ ദൗസയിലാണ് കഴിഞ്ഞ ദിവസം നാടിനെ ഞെട്ടിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനടക്കം ക്രൂരബലാത്സംഗത്തിനിരയാക്കിയത്. എന്നാല്‍ അവിടുത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് വൈകി്ക്കുകയാണ്.
‘ഞങ്ങള്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എംഎല്‍എയുടെ മകനെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രധാനപ്രതിയെ ഒരിയ്ക്കലും വിട്ടുകളഞ്ഞുകൂടാ.’- ദേശീയ ബാലാവകാശകമ്മീഷന് അധ്യക്ഷന്‍ പ്രിയംഗ് കനൂംഗോ പറഞ്ഞു. എന്നാല്‍ തന്റെ പ്രശസ്തിയില്‍ അസൂയ പൂണ്ടവരാണ് കേസില്‍ മകനെ ബലിയാടാക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍ മീണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: