പറ്റ്ന : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. അദ്ദേഹത്തിന്റെ ജന്മനാടായ ഭക്തിയാര്‍പൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് ആക്രമണമുണ്ടായത്.
സ്വാതന്ത്ര്യസമര സേനാനിയായ ശില്‍ഭദ്ര യാജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. വേദിയിലേക്ക് പ്രവേശിക്കുന്നതിനിടെ പുറകിലൂടെ എത്തിയ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ആക്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലൂടെയാണ് ഇയാള്‍ മുഖ്യമന്ത്രിക്കരികിലെത്തിയത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. വന്‍ സുരക്ഷ വീഴ്ചയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: