ന്യൂദല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമിന് പകരം ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സമസ്ത. ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്ന് സമസ്ത നല്കിയ ഹര്‍ജിയില്‍ പറയുന്നു. സ്ത്രീകള്‍ മുഖവും കഴുത്തും മറയ്ക്കണമെന്ന് ഖുറാനില്‍ വ്യക്തമാക്കുന്നുണ്ടെന്നും സമസ്ത പറഞ്ഞു.
ഖുറാനിലെ രണ്ട് വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹൈക്കോടതി വിധി ബഹുസ്വരതയ്ക്കും, എല്ലവരെയും ഉള്‍ക്കൊള്ളുക എന്ന നയത്തിനും എതിരാണ്. മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25 ആം അനുച്ഛേദം നല്കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനമെന്നും ഹര്‍ജിയില്‍ സമസ്ത പറയുന്നു. സംഘടനക്കായി ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതേതര സ്വഭാവമുള്ള യൂണിഫോമാണ് ധരിയ്ക്കേണ്ടതെന്ന് കര്‍ണാടക ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ശേഷവും പ്രീ യൂണിവേഴ്സിറ്റി പരീക്ഷയെഴുതാന്‍ പല കുട്ടികളും വീണ്ടും ഹിജാബ് ധരിച്ചെത്തിയത് സംഘര്‍ഷത്തിന് കാരണമാക്കിു. ഹിജാബ് ധരിച്ച് കയറാന്‍ കഴിയില്ലെന്ന് വന്നതോടെ കുറേ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധാര്‍ത്ഥം പരീക്ഷ ബഹിഷ്കരിച്ചു. ഇവര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കില്ലെന്നും കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രീയൂണിവേഴ്സിറ്റി പരീക്ഷയില്‍ എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കില്‍ അത് തിരുത്താനാണ് മുന്‍കൂട്ടി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു ഉത്തരവുമായി എത്തിയിരിക്കുന്നത്. മാര്‍ച്ച് 28 നും ഏപ്രില്‍ 11 നും ഇടയ്ക്ക് നടക്കുന്ന എസ് എസ് എല്‍സി പരീക്ഷയില്‍ 8.73 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: