ബെംഗളൂരു: സംസ്ഥാനത്തെ മദ്രസകളിലെ സിലബസ് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിയെ സമീപിച്ച് കുന്ദൂര്‍ എംഎല്‍എ രേണുകാചാര്യ. ദേശവിരുദ്ധ കാര്യങ്ങള്‍ ചില മദ്രസകള്‍ വഴി പ്രചരിപ്പിക്കുന്നു. അതിനാല്‍ മദ്രസാ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയോ അല്ലാത്ത പക്ഷം നിരോധിക്കാനുമായി നിയമനിര്‍മ്മാണം നടത്തണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് എംഎല്‍എ ആവശ്യപ്പെട്ടു.
ക്രിസ്ത്യന്‍, ഹിന്ദു മതവിഭാഗങ്ങളില്‍പ്പെട്ട കുട്ടികളെ മാതൃകയാക്കണം. അവര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കാര്യങ്ങള്‍തന്നെ മദ്രസകളിലും പഠിപ്പിക്കാന്‍ ശ്രമിക്കണമെന്നും എല്‍എ ആവശ്യപ്പെട്ടു. ചില മദ്രസകള്‍ നിഷ്‌കളങ്കരായ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങളാണ് പകര്‍ന്ന്. കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ അവര്‍ ദേശവിരുദ്ധ ചിന്തകളിലേയക്ക് വളരെവേഗം എത്തപ്പെടുന്നതായും അദേഹം ആരോപിച്ചു.
മുന്‍ മന്ത്രിയായ എം.പി രേണുകാചാര്യ ഹിജാബ് വിഷയത്തിലും കടുത്ത നിലപാട് സ്വീകരിച്ച നിലപാട് സ്വീകരിച്ച വ്യക്തിയാണ്. വിദ്യാലയങ്ങളില്‍ യൂണിഫോം എല്ലാവരും ധരിക്കേണ്ടതാണെന്ന് വാദിച്ച അദേഹം വിഷയം കോണ്‍്ഗ്രസ് രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതായും അദേഹം വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: