ന്യൂദല്‍ഹി: രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലായെന്ന് വ്യക്തമാക്കി രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ്. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള രാഷ്ടീയ പ്രേരിതമായ അനവസരത്തിലുള്ള പണിമുടക്കാണിതെന്ന് ബിഎംഎസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണന്‍ പറഞ്ഞു. ബിഎംഎസിന് അന്തമായ രാഷ്ടിയ അടിമത്വമില്ല. തൊഴിലാളി വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിനെതിരെ എന്ത്‌കൊണ്ട് സമരം ചെയ്യുന്നില്ലായെന്ന് മറ്റ് തൊഴിലാളി സംഘടകള്‍ വ്യക്തമാക്കണമെന്നും അദേഹം പ്രതികരിച്ചു.
പണിമുടക്കിന് ആധാരമായ പ്രധാനപ്പെട്ട ഡിമാന്റ ലേബര്‍ കോഡുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നതാണ്. പാര്‍ലിമെന്റ് പാസ്റ്റാക്കി ആയതിന്റെ റൂള്‍സും അനുബന്ധ നടപടിയെല്ലാം പൂര്‍ത്തീകരിച്ച് കഴിഞ്ഞിരിക്കുന്നതായി വി.രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. Socal Secutry code. wage code . Industrial relation Coe . Occupational Saftey code എന്നീ പുതിയ 4 കോഡുകളില്‍ എത് വിഷയത്തിലാണ് എതിര്‍പ്പുളളത് എന്ന് പറയുന്നില്ല. ആയത് ചര്‍ച്ച ചെയ്യാതെ കോഡുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് പറക്കുന്നത് ശരിയല്ല. ബ്രീട്ടിഷ് കാലഘട്ടത്തില്‍ ഉണ്ടാക്കിയ കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ച് 44 തൊഴില്‍ നിയമങ്ങള്‍ 4 കോഡുകളായി തിരിച്ച് തൊഴികള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന കോഡുകള്‍ പിന്‍വലിക്കണമെന്ന് പറയുന്നത് തൊഴിലാളികളോടുള്ള അവഹേളനമാണെന്നും ബിഎംഎസ് ദേശീയ സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: