ഡെറാഢൂണ്‍: ഉത്താരാഖണ്ഡ് നിയമസഭാ സ്പീക്കറായി റിതു ഖണ്ഡൂരിയെ തെരഞ്ഞെടുത്തു. കോട്ദ്വാറില്‍ നിന്നുള്ള നിയമസഭാ അംഗമാണ് ഋതു ഖണ്ഡൂരി ഭൂഷന്. കോണ്‍ഗ്രസ് മത്സരത്തില്‍ നിന്നും പിന്മാറിയതിനാല് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കോളേജ് അധ്യാപികയായിരുന്ന ഋതു ഖണ്ഡൂരി 2017 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന രേണു ബിഷ്ടിനെതിരെ 43.96 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. 2022 ല്‍ കോട്ട്ദ്വാര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിലെ സുരേന്ദ്രസിംഗ് നേഗിയെ പരാജയപ്പെടുത്തി രണ്ടാമതും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
സംസ്ഥാന നിയമസഭയുടെ ആദ്യ വനിതാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഖണ്ഡൂരിയെ മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അഭിനന്ദിച്ചു. ഖണ്ഡൂരിയുടെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും അദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: