പാലക്കാട്: യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്നും സംസ്ഥാനബസ് ഓപ്പറേറ്റഴ്സ് ഓര്ഗനൈസേഷന്. നിരക്ക് വര്‍ധിപ്പിക്കുമെന്ന വാക്ക് ഗതാഗത മന്ത്രി പാലിച്ചില്ലെന്നും മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
62 രൂപ ഡീസലിന് സംസ്ഥാനത്ത് വിലയുള്ളപ്പോള്‍ നിശ്ചയിച്ച മിനിമം ചാര്‍ജിലാണ് ഇപ്പോഴാണ് ഇപ്പോഴും ബസുകൾ ഓടുന്നത്. ഈ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പല തവണ മന്ത്രിയെ നേരില്‍ കണ്ട് നല്‍കിയിരുന്നു. ആദ്യം ശബരിമല സീസാണാണെന്ന കാരണം പറഞ്ഞ് ഒഴിവാക്കി. പിന്നീട് വിദ്യാര്‍ഥി നേതാക്കളെ കണ്ടശേഷം തീരുമാനിക്കാമെന്നും ജസ്റ്റിസ് രാമചന്ദ്രനുമായി ആശയം വിനിമയം നടത്തിയ ശേഷം അറിയിക്കാമെന്ന് പറയുകയും ചെയ്തു.
യാതൊരു നടപടിയുമില്ലാതെ വന്നപ്പോള്‍ മാര്‍ച്ച് 15ാം തീയതി വീണ്ടും കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം താന്‍ ചെയതുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോക്ക്ഡൗണ്‍ കാലത്തെ നികുതി ഒഴിവാക്കിതരാന്‍ പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും നേതാക്കൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: