കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ജനരോഷം ശക്തമാകുമ്പോള്‍, കെ. റെയിലിന്റെ ‘മുഖം’ മിനുക്കാന്‍ ഇതിനകം ചെലവഴിച്ചത് 50 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. ഇത് കൂടാതെ ഏരിയല്‍ ലിഡാര്‍ സര്‍വ്വേയ്ക്ക് 1.77 കോടി രൂപ നല്‍കിയെന്നും വെളിവായി.
കൊച്ചിയിലെ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരി നല്കിയ അപ്പീലിലാണ് കെ. റെയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അപൂര്‍ണമായ ഡിപിആറിന് വേണ്ടി കെ റെയില്‍ 22 കോടി ചെലവഴിച്ചതും പുറത്തുവന്നിരുന്നു.സില്‍വര്‍ ലൈനിനെ ബ്രാന്‍ഡ് ചെയ്യാന്‍ എംഡി നിഷെ എന്ന മീഡിയ കണ്‍സള്‍ട്ടന്റ്സിന് പെര്‍സെപ്ഷന്‍ മാനേജ്മെന്റ്, പബ്ലിക് റിലേഷന്‍സ്, ഡിജിറ്റല്‍ മീഡിയ മാനേജ്മെന്റ് എന്നിവ കൈകാര്യം ചെയ്യാന്‍ നല്‍കിയത് 50,40,000രൂപയാണ്. നികുതി ഉള്‍പ്പടെ 59,47,200 രൂപ. ജിയോകനോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഏരിയല്‍ ലിഡാര്‍ സര്‍വ്വേ നടത്തിയത്. ഇതിന് നല്‍കിയത് 1.77 കോടി രൂപയാണ്. നികുതി ഉള്‍പ്പടെ 2.08 കോടി (2,08,93,760 രൂപ). 1,87,90,446.97 രൂപയാണ് ടെന്‍ഡറില്‍ ക്വാട്ട് ചെയ്യപ്പെട്ടതെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോളാണ് കെ റെയിലിന്റെ ഈ ധൂര്‍ത്ത്. ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിന് പകരം അവരെ ശത്രുക്കളായി കാണുകയും അതേസമയം അവര്‍ നല്കിയ നികുതി പണം ഉപയോഗിച്ചു പിആര്‍ വര്‍ക്ക് നടത്തുകയുമാണ് കെ റെയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: