തിരുവനന്തപുരം : കെ റെയിലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും നീങ്ങിയതോടെ ക്ലിഫ് ഹൗസിലെ സുരക്ഷ വീണ്ടും കടുപ്പിക്കാന്‍ തീരുമാനം. ക്ലിഫ് ഹൗസിലേക്കുള്ള റോഡുകളില്‍ പൂര്‍ണ്ണമായും സസിടി ക്യാമറകള്‍ സ്ഥാപിക്കാനും, സുരക്ഷയ്ക്കായി പോലീസിനൊപ്പം വ്യവസായ സുരക്ഷാ സേനയെ കൂടി നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാന വ്യാപകമായി കെ. റെയിലിനെതിരെ പ്രതിഷേധ സമരം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ബിജെപി പ്രവര്‍ത്തകര്‍ ക്ലിഫ്ഹൗസിന് അകത്ത് കടന്ന് അതിരടയാളക്കല്ല് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അതീവ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്.
ക്ലിഫ്ഹൗസിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നതാണ്. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വ്വേ നടപടികളില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ അടിയന്തിര തീരുമാനം കൈക്കൊള്ളുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് 250 മീറ്ററോളം അകലെയുള്ള ദേവസ്വം ബോര്‍ഡ് ജങ്ഷന് മുതല്‍ ഇപ്പോള്‍ തന്നെ അതിസുരക്ഷാ നിയന്ത്രണ മേഖലയാണ്. അനുവാദമില്ലാതെ ആരെയും കയറ്റിവിടില്ല. ഇനിയും നിയന്ത്രണം ശക്തമാക്കും. ആയുധധാരികള്‍ ഉള്‍പ്പെടെ 20 വ്യവസായ സുരക്ഷാ സേനാംഗങ്ങളെ ക്ലിഫ് ഹൗസില്‍ ഉടന്‍ വിന്യസിക്കാനാണ് തീരുമാനം. റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്ക്യു ഫോഴ്സ് ഉള്‍പ്പെടെ 60 പൊലീസുകാരെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ ആളുകളെ നിയമിച്ചിരിക്കുന്നത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം നൂറിനടുത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: