ന്യൂദല്‍ഹി: ഐപിഎല്‍ 15-ാം എഡിഷന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. നായക സ്ഥാനം ഒഴിഞ്ഞ എം.എസ്. ധോണിക്ക് പകരം രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ നായകന്. ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ നായകന്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. വലിയ മാറ്റങ്ങളുമായാണ് ചെന്നൈ കളത്തിലിറങ്ങുന്നത്. ഋതുരാജ് ഗെയ്ഖ്വാദിനൊപ്പം ഡെവോണ്‍ കോണ്‍വേയാകും ചെന്നൈ നിരയില്‍ ഓപ്പണ്‍ ചെയ്യുക. റോബിന് ഉത്തപ്പ, ശിവം ദുബെ, അമ്പാട്ടി റായ്ഡു എന്നിവര്‍ മധ്യനിരയില്‍ കളിക്കും. എം.എസ്. ധോണി വിക്കറ്റ് കീപ്പറായെത്തും. നായകന് രവീന്ദ്ര ജഡേജയും ഡ്വെയ്ന്‍ ബ്രാവോയും രാജ്വര്ധന് ഹാങ്ങാര്‍ക്കര്‍ എന്നീ ഓള് റൗണ്ടര്‍മാര്‍ കളിക്കാനാണ് സാധ്യത. ദീപക് ചാഹര്‍ പരിക്കേറ്റ് പുറത്തുപോയത് ടീമിന് തിരിച്ചടിയാണ്.
മറുവശത്ത് കരുത്തരായാണ് കൊല്‍ക്കത്തയുടെ വരവ്. ശ്രേയസ് അയ്യരെ നായകനാക്കി അജിങ്ക്യ രഹാനെ, നിതീഷ് റാണ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കൊല്‍ക്കത്തയുടെ ടീം. രഹാനെയും വെങ്കിടേഷ് അയ്യരും ഓപ്പണ്‍ ചെയ്യും. ശ്രേയസ് അയ്യരിന് പുറമെ നിതീഷ് റാണ, സാം ബില്ലിങ്സ്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന് എന്നിവര്‍ മധ്യനിരയിലെത്തും. ശിവം മാവി, ടിം സൗത്തി, ഉമേശ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ബൗളിങ് നിരയിലുള്ളത്. ആരോണ്‍ ഫിഞ്ച്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ടീമിനൊപ്പം ചേരാത്തത് കൊല്‍ക്കത്തക്ക് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: