പാലക്കാട്: ഡോ. നീനാ പ്രസാദിന്റെ മോഹിനിയാട്ട നൃത്തം തടസ്സപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്ന് പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ. തന്റെ ജീവനക്കാരനാണ് പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടത്. മതപരമായ കാരണങ്ങളാലാണ് നൃത്തം തടസപ്പെടുത്തിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദേഹം പ്രതികരിച്ചു.
ബാര്‍ അസോസിയേഷന് അയച്ച കത്തിലാണ് ജഡ്ജി തന്റെ ഭാഗം വ്യക്തമാക്കിയത്. വിഷയത്തില്‍ പാലക്കാട് കോടതിക്ക് മുന്നില്‍ ആള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അഭിഭാഷക സമരത്തേയും കത്തില്‍ ജഡ്ജി വിമര്‍ശിച്ചു.
ഡോ. നീനാ പ്രസാദിന്റെ പാലക്കാട് ഗവ.മോയന്‍ എല്‍.പി.സ്കൂളില്‍ നടന്ന നൃത്ത പരിപാടിയാണ് വിവാദമായത്. പരിപാടി പോലീസ് ഇടപെട്ട് തടഞ്ഞു. ജില്ലാ ജഡ്ജി കലാം പാഷയുടെ നിര്‍ദേശമനുസരിച്ചാണ് പരിപാടി പോലീസ് തടഞ്ഞതെന്ന് ആരോപിച്ച് ഡോ. നീനാ പ്രസാദ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: