ന്യൂദല്‍ഹിയിലെ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റി 2022-23 വര്‍ഷം നടത്തുന്ന റഗുലര്‍ ഡിഗ്രി, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും അഡ്മിഷന്‍ ബ്രോഷ്യറും http://ipu.admissions.nic.in ല്‍ ലഭ്യമാണ്.
ദേശീയതല പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നല്‍കുന്ന കോഴ്‌സുകള്‍ ഇവയാണ്-ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയിറിങ്, സിവില്‍, മെക്കാനിക്കല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മേഷ്യന്‍ ലേണിങ്, ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഓട്ടോമേഷന്‍ ആന്റ് റോബോട്ടിക്‌സ് മുതലായവ). ജെഇഇ മെയിന്‍ പേപ്പര്‍ ഒന്നിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍.
ബിഎ എല്‍എല്‍ബി/ബിബിഎ എല്‍എല്‍ബി. പ്രവേശന മാര്‍ഗ്ഗം-ക്ലാറ്റ് യുജി 2022, എല്‍എല്‍എം-ക്ലാറ്റ്-പിജി 2022 വഴിയാണ് അഡ്മിഷന്‍. പിജി ആയുര്‍വേദം-പ്രവേശനം എഐഎപിജിഇടി-2022 വഴി.
എംബിഎ(ജനറല്‍ ഇന്റര്‍നാഷണല്‍ ബിസിനസ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ഫിനാന്‍ഷ്യല്‍ അനാലിസിസ് ആന്റ് അനലിറ്റിക്‌സ്). പ്രവേശനം ഐഐഎം ക്യാറ്റ് 2021/സിമാറ്റ്-2022/സിഇടി 2022 വഴിയാണ്.
എംടെക്-പ്രവേശനം ഗേറ്റ്/സിഇടി 2022 വഴിയാണ്. ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്)-യുസീഡ്/എന്‍ഐഡി ഡാറ്റ്/നാറ്റാ/നിഫ്റ്റ് അഡ്മിഷന്‍ ടെസ്റ്റ്/സിഇടി-2022 ല്‍ യോഗ്യത നേടുന്നവര്‍ക്കാണ് പ്രവേശനം.
എംഡെസ്-പ്രവേശനം സീഡ്-2022/സിഇടി 2022 അടിസ്ഥാനത്തില്‍. എംബിബിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ്, ബിഎസ്‌സി നഴ്‌സിങ് (ഓണേഴ്‌സ്)-പ്രവേശനം നീറ്റ്-യുജി 2022 യോഗ്യതയുടെ അടിസ്ഥാനത്തില്‍. എംസിഎ പ്രവശനം നിംസെറ്റ് 2022/സിഇടി അടിസ്ഥാനത്തിലാണ്. ബിആര്‍ക് പ്രവേശനത്തിന് നാറ്റാ 2022 ല്‍ യോഗ്യത നേടണം.
വാഴ്‌സിറ്റിയുടെ പൊതുപ്രവേശന പരീക്ഷയുടെ (സിഇടി-2022) അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നല്‍കുന്ന കോഴ്‌സുകള്‍ ഇവയാണ്-എംടെക് (കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബയോടെക്‌നോളജി, കെമിക്കല്‍ എന്‍ജിനീയറിങ്, റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷന്‍), എംസിഎ/എംഎ (എംസി)/എംപിടി/എംഒടി/എംപിഒ/എംഎ (ഇംഗ്ലീഷ്), എംഎഡ്, എംഎഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഇന്റലക്ച്വല്‍ ഡിസൈന്‍ ലിമിറ്റഡ്), എംഎസ്‌സി (ബയോഡൈവേഴ്‌സിറ്റി ആന്റ് കണ്‍സര്‍വേഷന്‍, നാച്വറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, യോഗ, നഴ്‌സിങ് മെഡിസിനല്‍ കെമിസ്ട്രി, ഡ്രഗ് ഡിസൈന്‍, പാക്കേജിങ് ടെക്‌നോളജി), എംഎ ഇക്കണോമിക്‌സ്, മാസ്റ്റര്‍ ഒാഫ് ഡിസൈന്‍ (ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍), ബിസിഎ, ബിഎസ്‌സി (യോഗ, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, മെഡിക്കല്‍ ടെക്‌നോളജി ആന്റ് റേഡിയോതെറാപ്പി, നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബിഎഡ്, ബിപിറ്റി, ബിഒറ്റി, ബിപിഒ, ബിഎഎസ്എല്‍പി, ബിഎ (ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍), ബിബിഎ, ബിഎച്ച്എംസിടി, ലാറ്ററല്‍ എന്‍ട്രി ബിടെക്, ബിടെക് (ബയോടെക്), ബിഫാര്‍മ, ബികോം (ഓണേഴ്‌സ്), ബിഎഡ് (സ്‌പെഷ്യല്‍), ബിഎ (ഇംഗ്ലീഷ്, ഇക്കണോമിക്‌സ്) (ഓണേഴ്‌സ്), ബി. ഡിസൈന്‍.
എംഫില്‍ (ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്. പിഎച്ച്ഡി (ഐടി/സിഎസ്ഇ/സിഎ/ഇസിഇ/മെക്കാനിക്കല്‍ ആന്റ് ഓട്ടോമേഷന്‍ എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, കെമിക്കല്‍ ടെക്‌നോളജി, ബയോടെക്‌നോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, മാസ് കമ്യൂണിക്കേഷന്‍, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ഇംഗ്ലീഷ്, സോഷ്യോളജി, ലോ ആന്റ് ലീഗല്‍ സ്റ്റഡീസ്, എഡ്യൂക്കേഷന്‍, മെഡിക്കല്‍ സയന്‍സസ് (അനാട്ടമി), ഫിസിയോളജി, മൈക്രോബയോളജി, ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടെക്‌നോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ഫിസിയോതെറാപ്പി, പീഡിയാട്രിക്‌സ്, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി, അനസ്‌തേഷ്യോളജി ആന്റ് ക്രിട്ടിക്കല്‍ കെയര്‍, റേഡിയോ ഡെയ്‌നോസിസ്, എന്‍ഡോക്രിനോളജി, പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി, ഓര്‍ത്തോപേഡിക്‌സ്).
എന്‍ട്രന്‍സില്ലാതെ യോഗ്യതാപരീക്ഷയുടെ മാര്‍ക്കടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന കോഴ്‌സുകളില്‍ എംടെക്, എംആര്‍ക്, എംപ്ലാന്‍, എംബിഎ മുതലായ കോഴ്‌സുകളും ഉള്‍പ്പെടും.
കോഴ്‌സുകളുടെ വിശദാംശങ്ങളും പ്രവേശന യോഗ്യതകളും സെലക്ഷന്‍ നടപടിക്രമങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളുമെല്ലാം അഡ്മിഷന്‍ ബ്രോഷറിലുണ്ട്. എംബിഎക്ക് മാര്‍ച്ച് 31 വരെയും മറ്റെല്ലാ കോഴ്‌സുകള്‍ക്കും ഏപ്രില്‍ 30 വരെയും ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: