തിരുവനന്തപുരം : പ്രമുഖ നരവംശ, സാമൂഹിക ശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ലയെ(65) തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയതിന് പിന്നാലെ തിരിച്ചയച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ ഒസല്ലോയെ ഇന്ത്യയില്‍ പ്രേവേശിക്കാന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി യുകെയിലേക്ക് തന്നെ തിരിച്ചയയ്ക്കുകയായിരുന്നു.
കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്, കേരള സര്‍വകലാശാല, സസെക്സ് യൂണിവേഴ്സിറ്റി എന്നിവ ചേര്‍ന്ന് നാളെ തിരുവനന്തപുരത്ത് നടത്തുന്ന കേരളത്തിലെ തീരദേശ സമൂഹങ്ങളെക്കുറിച്ചുള്ള സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. എന്നാല്‍ യാതൊരു വിശദീകരണവും നല്‍കാതെയാണ് തന്നെ തിരിച്ചയച്ചതെന്ന് ഒസെല്ല പറഞ്ഞു.
എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് ഇറങ്ങിയ അദ്ദേഹം പുറത്തേയ്ക്കിറങ്ങാന്‍ ഒരുങ്ങിയപ്പോള്‍ ഫ്ളൈറ്റ് അസിസ്റ്റന്റുമാരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗത്തിലേക്ക് കൊണ്ടുപോയി. സാധാരണ നടപടിക്രമങ്ങള്‍ക്കുശേഷം പാസ്പോര്‍ട്ട് സ്കാന്‍ ചെയ്യുകയും ഫോട്ടോയും വിരലടയാളവും എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ എനിക്ക് അനുവാദമില്ലെന്നും ഉടന്‍ തിരിച്ചയയ്ക്കുമെന്നും അറിയിക്കുകയായിരുന്നു. ദുബൈ വഴിയാണ് ഒസെല്ലോ തിരിച്ച് യുകെയ്ക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: