ന്യൂദല്‍ഹി: പ്രതിനിധി തല ചര്‍ച്ചകള്‍ക്കായി എത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഹൈദരാബാദ് ഹൗസില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.ജയശങ്കറിനെ കാണുന്നതിന് മുമ്പ് ചൈനീസ് വിദേശകാര്യ മന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സൗത്ത് ബ്ലോക്കിലെ ഓഫീസ് സന്ദര്‍ശിച്ചിരുന്നു.
വ്യാഴാഴ്ചയാണ് ചൈനീസ് വിദേശകാര്യ മന്ത്രി ന്യൂഡല്‍ഹിയിലെത്തിയത്. ഇന്ത്യയുമാുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനരാരംഭിക്കണമെന്ന് അദ്ദേഹം എസ്. ജയശങ്കറെ അറിയിച്ചു. ഈ വര്‍ഷാവസാനം ബെയ്ജിംഗില്‍ നടക്കുന്ന ബ്രിക്സ് മീറ്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
2020 മെയ് മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് ശേഷം രണ്ട് വര്‍ഷത്തിനിടെ ഒരു മുതിര്‍ന്ന ചൈനീസ് നേതാവിന്റെ ഇന്ത്യാ സന്ദര്‍ശനമാണിത്. ബീജിംഗ് അതിര്‍ത്തി ഉടമ്പടികള്‍ ലംഘിച്ചതിന് ശേഷം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ‘വളരെ ദുഷ്കരമായ ഘട്ടത്തിലൂടെയാണ്’ കടന്നുപോകുന്നതെന്ന് കഴിഞ്ഞ മാസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞിരുന്നു. ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനുശേഷം തര്‍ക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും നിരവധി തവണ അതിര്‍ത്തി ചര്‍ച്ചകള്‍ നടത്തി. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളിലും സമാധാനം പുലരണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: