ലാഹോര്‍: പാകിസ്ഥാനെതിരായ ഓസ്ട്രേലിയയുടെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ പാകിസ്ഥാന് തിരിച്ചടിക്കുകയാണ്. വിജയം മുന്നില്‍ കണ്ട് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഓസ്ട്രേലിയക്ക് പാകിസ്ഥാന്റെ വിക്കറ്റ് വീഴ്ത്താനായില്ല. പാകിസ്ഥാന് വിക്കറ്റ് നഷ്ടം കൂടാതെ 73 റണ്‍സ് എന്ന നിലയിലാണ്. 278 റണ്‍സ് കൂടി നേടിയാല്‍ വിജയിക്കാം.
നേരത്തെ 227 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ഓസീസ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 351 റണ്‍സായിരുന്നു ലീഡ്. എന്നാല്‍ പൊരുതിയ പാകിസ്ഥാന് വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചു നിന്നു. ഇതോടെ വിജയം ആര്‍ക്കും നേടാവുന്ന അവസ്ഥ. നേരത്തെ ഉസ്മാന് ഖവാജയുടെ സെഞ്ച്വറി മികവിലാണ് ഓസീസ് 227 റണ്‍സിലെത്തിയത്. ഖവാജ 104 റണ്‍സുമായി പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ 51 റണ്‍സെടുത്തു.
വിജയത്തിനായി ഡിക്ലയര്‍ ചെയ്ത ഓസീസിന് വിജയിക്കാന്‍ അവാസന ദിനം പത്ത് വിക്കറ്റ് വീഴ്ത്തണം. മറുവശത്ത് ആഞ്ഞടിച്ച് മത്സരം വിജയിക്കാനാകും പാകിസ്ഥാന് ശ്രമിക്കുക. അബ്ദുള്ള ഷഫീഖ് (27), ഇമാം ഉള്‍ഹഖ് (42) എന്നിവരാണ് ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: