തിരുവനന്തപുരം: ഹിന്ദുധര്‍മ പരിഷദിന്റെ അനന്തപുരി ഹിന്ദു മഹാസമ്മേനത്തിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ മാസം 27 മുതല്‍ മേയ് 1 വരെ നാലു ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. പടിഞ്ഞാറേക്കോട്ട പ്രിയദര്‍ശിനി ഓഡിറ്റോറിയമാണ് വേദി.
സമ്മേളന തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ആദ്യ മോഷന്‍ പോസ്റ്റര്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. ഹിന്ദു ധര്‍മ്മ പരിഷത്തിനും അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനും എല്ലാവിധ ആശംസകളും അദേഹം അറിയിച്ചു.
16 സെഷനുകള്‍ ഉള്‍പ്പെടുന്ന ഹിന്ദു യൂത്ത് കോണ്‍ക്ലേവ് ഇത്തവണത്തെ സമ്മേളനത്തിന്റെ ഭാഗമാണ്. സ്വദേശത്തും വിദേശത്തുമുള്ള പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ യൂത്ത് കോണ്‍ക്ലേവില്‍ പങ്കെടുക്കും. ഹിന്ദു ധര്‍മ പരിഷദ് സംഘടിപ്പിക്കുന്ന ഒമ്പതാമത് അനന്തപുരി ഹിന്ദു മഹാ സമ്മേളനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: