ദോഹ: രാജ്യാന്തര ഫുട്ബോള്‍ വേദിയിലും സാന്നിധ്യമറിയിക്കാനൊരുങ്ങി മലയാളി സംരംഭകന് ബൈജു രവീന്ദ്രന്. ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായി ബൈജൂസ് ആപ്പിനെ പ്രഖ്യാപിച്ചു. വ്യഴാഴ്ചയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.
‘ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്സറെന്ന നിലയില്‍ ലോകവേദിയില്‍ ഇക്കുറി ഇന്ത്യയെ ബൈജൂസ് പ്രതിനിധീകരിക്കുന്ന വിവരം വളരെ സന്തോഷത്തെ അറിയിക്കുന്നു. രാജ്യാന്തര തലത്തില്‍ ഫിഫ ലോകകപ്പിന്റെ സ്പോണ്‍സറാകുന്ന ആദ്യ എഡ്ടെക് ബ്രാന്‍ഡെന്ന നേട്ടവും ബൈജൂസിനു സ്വന്തം’ – ബൈജൂസ് ട്വിറ്ററില്‍ കുറിച്ചു.
ഇത്രയും അഭിമാനകരമായ ഒരു ആഗോള വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന് പറഞ്ഞു. ബൈജൂസ് പോലെയുള്ള ഒരു കമ്പനിയുമായി പങ്കാളികളാവുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ ലോകത്തിലെ വിവിധ കമ്മ്യൂണിറ്റികളുമായി ഇടപഴകാനും ലോകത്തെമ്പാടുമുള്ള യുവാക്കളെ ശാക്തീകരിക്കാനും അത് സഹായകമാവും,’ ഫിഫയുടെ കൊമേഷ്യല്‍ ഓഫീസറായ കേ മദാതി പറഞ്ഞു.
ഫിഫ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഇതാദ്യമായാണ് ഒരു എഡ്ടെക് കമ്പനി ഫുട്ബോള്‍ ലോകകപ്പിന്റെ സ്പോണ്‍സര്‍മാരാകുന്നത് എന്ന സവിശേഷതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: