തിരുവനന്തപുരം : ലുട്ടാപ്പി എന്നത് വളരെ ജനപ്രീതി നേടിയിട്ടുള്ള ഒരു കഥാപാത്രമാണ്. ലുട്ടാപ്പിയെന്ന് വിളിക്കുന്നതിനെ താന്‍ നെഗറ്റീവ് ആയി കാണുന്നില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എ. റഹീം. സ്വകാര്യ ചാനലില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് എ.എ. റഹീം ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളിയുടെ ജാഥയുമായി ബന്ധപ്പെട്ടാണ് എ.എ. റഹീമിന് ലുട്ടാപ്പി എന്ന് പേര് വീണത്. ബാലരമയിലെ ലുട്ടാപ്പിയുടെ നിറം മാറ്റാന്‍ ഒരു ശ്രമം നടക്കുകയും ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം അരങ്ങേറുകയും ചെയ്തിരുന്നു. ഈ സമയത്താണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കുന്നതിനായി മുല്ലപ്പള്ളിയെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരുന്നത്.
മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ ജാഥ സംഘടിപ്പികയും ചെയ്തിരുന്നു. എന്നാല്‍ ആ ജാഥയ്‌ക്ക് പൊതുജന പങ്കാളിത്തവും കുറവ്. ലുട്ടാപ്പിയുടെ നിറം മാറ്റുന്നതിനെതിരെ ഉണ്ടായ ജനകീയ പങ്കാളിത്തത്തേയ്‌ക്കാള്‍ വളരെ കുറവ്. ഇതുമായി ബന്ധപ്പെട്ട് റഹീം ലുട്ടാപ്പിയെ വിളിക്കൂ… കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ… എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഇതോടെയാണ് ലുട്ടാപ്പി എന്ന് പേര് വീഴുന്നത്.
സോഷ്യല്‍ മീഡിയ സ്വതന്ത്രമായ തെരുവാണ്. അവിടെ പല തരത്തിലുള്ള ആളുകളുണ്ടാകും. വളരെ പോപ്പുലറായ ഒരു കഥാപാത്രത്തിന്റെ പേരിലാണ് അവര്‍ വിളിക്കുന്നത്. അതൊരു നെഗറ്റീവായി കാണുന്നില്ലെന്നും എ.എ. റഹീം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: