കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 225 പവനോളം സ്വര്‍ണവുമായി മൂന്ന് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീർ , മലപ്പുറം സ്വദേശി അഫ്സൽ എന്നിവരാണ് പിടിയിലായത്.
യൂസഫിൽ നിന്നും 966 ഗ്രാം മുനീറിൽ നിന്നും 643 ഗ്രാം ബഷീറിൽ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വർണ്ണവും കണ്ടെത്തിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്. കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ഇവരെ ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്തുസംഘത്തിലെ കാരിയര്‍മാരാണ് ഇവരെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: