ന്യൂദല്‍ഹി : സംസ്ഥാന ഭരണകൂടം കുറ്റവാളികള്‍ക്ക് അഭയം നല്‍കിയെന്ന് ബംഗാള്‍ ബിര്‍ഭൂം തീവെയ്പ്പില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിര്‍ഭൂമില്‍ അക്രമം നടത്തിയവരെ പ്രോത്സാഹിപ്പിക്കുന്നവരോട് ജനം ഒരിക്കലും പൊറുക്കരുത്. തീ വെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ബിര്‍ഭൂമില്‍ നടന്ന അക്രമ സംഭവത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ബംഗാളില്‍ ഇത്തരമൊരു പാപം ചെയ്തവരെ സംസ്ഥാന സര്‍ക്കാര്‍ തീര്‍ച്ചയായും ശിക്ഷിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം സംഭവങ്ങളിലെ കുറ്റവാളികളോടും അവരെ പ്രോത്സാഹിപ്പിക്കുന്നവരോടും ബംഗാളിലെ ജനത ഒരിക്കലും പൊറുക്കരുതെന്നും താന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അക്രമികളെ ശിക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എന്ത് സഹായം വേണമെങ്കിലും ലഭ്യമാക്കുമെന്നും മോദി അറിയിച്ചു.
തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബിര്‍ഭൂമില്‍ അക്രമങ്ങള്‍ അരങ്ങേറിയത്. ബിര്‍ഭൂമില്‍ തിങ്കളാഴ്ച രാത്രി വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അക്രമിസംഘം വീടുകള്‍ക്ക് നേരെ തിവെയ്ക്കുകയായിരുന്നു. പന്ത്രണ്ടോളം വീടുകള്‍ കത്തി നശിക്കുകയും പന്ത്രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായും കൂപ്പുകുത്തിയെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും വിമര്‍ശിച്ചു. ബംഗാളില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ അഴിഞ്ഞാട്ടമാണെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: