കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാത്ത ശ്രീലങ്കയില്‍ ഊര്‍ജ പ്രതിസന്ധി. ഇന്ധനം ലഭിക്കാതായതോടെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം ഇരുട്ടിലായി. കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും നിയന്ത്രണം പട്ടാളം ഏറ്റെടുത്തിരിക്കുകയാണ്.
പൂര്‍ണമായി ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ശ്രീലങ്ക. എത്ര പണം നല്കിയാലും ആഹാര വസ്തുക്കള്‍ ലഭിക്കാത്ത അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. നിലവില്ഡ ഇന്ത്യ നല്കിയ സാമ്പത്തിക സഹായംമാത്രമാണ് സര്‍ക്കാരിന്റെ പക്കലുള്ളത്.
ലങ്കയിലെ തൊഴിലാളികളാണ് പ്രതിസന്ധിയുടെ രൂക്ഷത നേരിടുന്നത്. പിടിച്ചു നില്ക്കാന് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് കടം എടുക്കാന്‍ ഒരുങ്ങുകയാണ് ലങ്കന്‍ സര്‍ക്കാര്‍. കടുത്ത വിദേശനാണ്യ ക്ഷാമമാണ് പ്രധാന കാരണം. എണ്ണവില ഭയാനകമായ രീതിയിലാണ് ഉയര്‍ന്നത്. മരുന്നുകള്‍ക്കും ഭക്ഷണത്തിനും പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കും ക്ഷാമമാണ്. പേപ്പര്‍ ഇല്ലാത്തതിനാല്‍ രാജ്യത്തൊട്ടാകെ പരീക്ഷകള്‍പോലും റദ്ദാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: