ന്യൂദല്‍ഹി: കയറ്റുമതിയില്‍ 400 ബില്യണ്‍ ഡോളര്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചതില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് കയറ്റുമതിയില്‍ 400 ബില്യണ്‍ ഡോളര്‍ ലക്ഷ്യം രാജ്യം കൈവരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് ഈ നേട്ടം കൈവരിച്ചത്.
ലക്ഷ്യത്തിലെത്താന്‍ സഹായിച്ച കര്‍ഷകര്‍, ഉത്പാദകര്‍, എംഎസ്എംഇകള്‍, കയറ്റുമതിക്കാര്‍ എന്നിവരെ അഭിനന്ദിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിലെ ഒരു പ്രധാന ഭാഗമാണ് നമ്മള്‍ പിന്നിട്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ആത്മനിര്‍ഭര്‍ ഭാരതിന്റെ നേര്‍ചിത്രമാണ് ഇപ്പോഴത്തെ നേട്ടമെന്നും സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിക്കാന്‍ ഒന്‍പത് ദിവസം ബാക്കി നില്‍ക്കെയാണിതെന്നും വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 374. 81 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: