ന്യൂദല്‍ഹി: യുപി ഉള്‍പ്പെടെ ഈയിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പത്രപ്രവര്‍ത്തര്‍ ഉപയോഗശൂന്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്ന് പത്രപ്രവര്ത്തകന് അരുണ്‍ ഷൂറി. മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് അരുണ്‍ ഷൂറി ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്.
“ഈ സംസ്ഥാനങ്ങളിലെല്ലാം കടുത്ത മത്സരം നടക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ട് മുന്‍പ് വരെ മിക്ക മാധ്യമറിപ്പോര്ട്ടര്മാരും പറഞ്ഞതും എഴുതിയതും. ഭൂരിപക്ഷം വളരെ കുറവായിരിക്കും, അതായിരിക്കും ഇതായിരിക്കും എന്നൊക്കെയായിരുന്നു പറച്ചില്”- അരുണ്‍ ഷൂറി പറഞ്ഞു.
“എന്നാല്‍ ഫലം പുറത്തുവന്നപ്പോഴോ ബിജെപി തൂത്തുവാരി. പറഞ്ഞതിനൊന്നും ഒരു അടിസ്ഥാനവുമുണ്ടായില്ല.”- അരുണ്‍ ഷൂറി പറഞ്ഞു. ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിക്കുന്നില്ല എന്ന വിമര്‍ശനം ഉയര്‍ത്തുകയായിരുന്നു പ്രശസ്ത ജേണലിസ്റ്റ് അരുണ്‍ ഷൂറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: