മധുര: തമിഴ്നാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) ക്ഷേത്രങ്ങളുടെ ദിവസേനയുള്ള പ്രവര്‍ത്തനങ്ങളിലും ഉത്സവങ്ങളിലും സജീവമായി പങ്കെടുക്കാന്‍ പദ്ധതിയിടുന്നതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന് പറഞ്ഞു. സംഘപരിവാര്‍ സംഘടനകളുടെ ആധിപത്യത്തെ പ്രതിരോധിക്കാനാണ് പുതിയ മാര്‍ഗം സ്വീകരിക്കുന്നതെന്നും നേതൃത്ത്വം വ്യക്തമാക്കി.
ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട വിവിധ സാംസ്കാരിക തലങ്ങള്‍ ഏറ്റെടുക്കും. മാറുന്ന ചുറ്റുപാടിലാണ് സിപിഐഎമ്മിന് ഈ തീരുമാനം എടുക്കേണ്ടിവന്നതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 30, 31, ഏപ്രില്‍ 1 തീയതികളില്‍ മധുരയില്‍ നടക്കുന്ന 23ാം സംസ്ഥാന സമ്മേളനത്തില്‍ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ക്ഷേത്രോത്സവങ്ങളിലും ആര്‍എസ്എസും ഭാരതീയ ജനതാ പാര്‍ട്ടിയും സാനിധ്യം അറിയിക്കുന്നു. കാവിക്കൊടികള്‍ കെട്ടിയും ഉത്സവ നടത്തിപ്പിന് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ഇവരെ പ്രത്യയശാസ്ത്രപരമായ രീതിയില്‍ നേരിടാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍, സാംസ്കാരിക തലത്തിലും നമ്മള് അവരെ ചെറുക്കേണ്ടതുണ്ടെന്നും ബാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: