ലണ്ടന്‍: ബ്രട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് മണ്ണിനായി ഒരു യാത്ര. 30,000 കിലോ മീറ്റര്‍ വരുന്ന ഈ യാത്ര ചെയ്യുന്നത് സദ്ഗുരു ജഗ്ഗി വാസുദേവാണ്. മണ്ണിനെ സംരക്ഷിക്കുന്നതിനും മണ്ണിന്റെ ഫലപുഷ്ടി നിര്‍ത്തുന്നതിന്റെ ആവശ്യകത മനസിലാക്കുന്നതിനും വേണ്ടിയാണ് സേവ് സോയ്ല്‍ എന്ന യാത്ര ആരംഭിച്ചത്.
100 ദിവസം കൊണ്ട് 27 ഓളം രാജ്യങ്ങള്‍ സഞ്ചരിച്ച് അവസാനം ഇന്ത്യയില്‍ എത്തും. ബിഎംഡബ്ല്യുവിന്റെ സ്പോര്‍ട്ട് ടൂറിങ് മോഡലായ കെ 1600 ജിടി ബൈക്കിലാണ് യാത്ര. തിങ്കളാഴ്ച്ച ലണ്ടന്‍ പാര്‍ലമെന്റ് ചത്വരത്തില്‍ യാത്രയ്ക്ക് ഫ്ളാഗ് ഓഫ് ചെയ്തു. ‘യൂറോപ്പില്‍ പലയിടങ്ങളിലും മഞ്ഞ് പെയ്തുകൊണ്ടിരിക്കുകയാണ്. ഈ പ്രായത്തില്‍ ഇരുചക്രവാഹനത്തില്‍ ഉല്ലാസയാത്രയല്ല.മണ്ണ് സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി 24 വര്‍ഷങ്ങളായി ഞാന്‍ സംസാരിക്കുന്നു. എല്ലാ രാജ്യങ്ങളുടെ ഭാഗത്തുനിന്നും അനുകീല നയം ഉണ്ടെങ്കില്‍ മാത്രമെ ഇത് സാധിക്കു. 20 വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം’ യാത്ര തുടങ്ങും മുന്‍പ് സദ്ഗുരു പറഞ്ഞു.
2017ല്‍ ഇഷാ ഫൗണ്ടേഷന് നടത്തിയ ബോധവത്കരണ റാലിയില്‍ കന്യാകുമാരി മുതല്‍ ഹരിദ്വാര്‍ വരെ മെഴ്സിഡിസ് ബെന്‍സ് ജി63 എഎംജി അദ്ദേഹം ഓടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: