കൊച്ചി: നടന് ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ് ഇരുവരും.
ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കി ഫിയോക് ഭരണഘടന ഭേദഗതി നടപ്പിലാക്കാനാണ് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ തീരുമാനം. വിഷയത്തിലെ അന്തിമതീരുമാനം 31ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലുണ്ടാകും. ഒ.ടി.ടി റിലീസ് സംബന്ധിച്ച അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് ഇരുവരെയും പുറത്താക്കാനുള്ള നീക്കം സംഘടനക്കുള്ളില്‍ നടക്കുന്നത്.
2017ലാണ് ഫിലീം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് ആരംഭിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും തീരുമാനിക്കുകയായിരുന്നു. പിന്നീടൊരിക്കലും ഈ രണ്ട് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ലെന്നും ഭരണഘടനയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് ദിലീപിനെയും ആന്റണിയെയും പുറത്താക്കാനുള്ള നീക്കം നടക്കുന്നത്. നേരത്തെ ദുല്‍ഖര്‍ സല്‍മാനും താരത്തിന്റെ നിര്‍മാണ കമ്പനിക്കും ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
നിലവിലുള്ള ഫിയോക് ഭരണഘടന ഭേദഗതിയില്‍ മാറ്റം വരുത്തിയാല്‍ ദിലീപിനെയും ,ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാന്‍ കഴിയും. പിന്നെ ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങള്‍ തിയേറ്റര്‍ ഉടമകള്‍ക്ക് മാത്രമേ ലഭ്യമാകൂ. എന്നാല്‍ ഇതിനെതിരെ ആന്റെണിയും രംഗത്തെതിയിരുന്നു. താന്‍ ഫിയോക്കില്‍ നിന്ന് നേരത്തെ രാജി വച്ചതാണെന്നും. പിന്നെ എങ്ങനെ പുറത്താക്കുമെന്നും പെരുമ്പാവൂര്‍ ചോദിച്ചു.
ഫിയോക്കില്‍ താന്‍ നിലവില്‍ അംഗമല്ലെ. പുറത്താക്കാന്‍ ഒരുങ്ങുന്നവര്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്ന് വിശദീകരിക്കണം. കോറോണ പ്രതിസന്ധി സമയത്ത് നല്കാന് ഉദ്ദേശിച്ച സിനിമ മാത്രമാണ് ഒടിടിയ്ക്ക് നല്‍കിയത്. താന്‍ ഫിയോക്കില്‍ നിന്നും നേരത്തെ രാജിവെച്ചതാണ്.പിന്നെ എങ്ങനെ പുറത്താക്കും. തീയേറ്റര്‍ ഉടമകളുടെ സംഘടനടയായ ഫിയോക്കില്‍ നിന്നും നടന് ദിലീപിനേയും ആന്റണി പെരുമ്പാവൂരിനേയും പുറത്താന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: