കോട്ടയം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരുനക്കര പൂരം വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. 22 തലയെടുപ്പുള്ള ഗജവീരന്മാരാണ് ക്ഷേത്രമൈതാനിയില്‍ പൂരത്തിനായി എത്തിയിരിക്കുന്നത്.
പൂരത്തിന് എത്തുന്ന ജനസാകരത്തെ ആനന്ദലഹരിയിലാക്കാന്‍ സിനിമാ നടന് ജയറാമിന്റെ നേതൃത്വത്തില്‍ 111 കലാകാരന്മാരുടെ സ്പെഷ്യല്‍ പാഞ്ചാരിമേളവും ഉണ്ടായിരിക്കും. ഈ സമയം തന്നെ കുടമാറ്റവും നടക്കും. ഈ ഒരു ദിവസത്തിനായിയാണ് എല്ലാവരും കാത്തിരുന്നത്്. ഉത്സവത്തിന്െ്റ ആനന്ദലഹരിയിലാണ് ഇന്ന് നഗരം. ഒമ്പത് പ്രവേശന കവാടങ്ങളാണ് പൂരത്തിന് എത്തുന്നവര്‍ക്ക് പ്രവേശിക്കാന്‍ സംഘാടകര്‍ സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ പ്രവേശന വഴിയിലൂടെയും ആളുകള്‍ക്ക് പ്രവേശിക്കാം. സ്റ്റേജ്, ക്ഷേത്ര പടികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. ആനകള്‍ നില്ക്കുന്ന സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ കൊണ്ട് സുരക്ഷിതമാക്കും. പാഞ്ചാരിമേളം എല്ലാവര്ക്കും കാണുന്നതിനും ആസ്വദിക്കുന്നതിനുമായി രണ്ട് നിരകളില്‍ തട്ട് ഒരുക്കും. ഇതിന്റെ മുകളില്‍ നിന്നാണ് കലാകരന്മാര് മേളം അവതരപ്പിക്കുക.
നാലിനാണ് ജയറാമിന്റെ നേതൃത്വത്തിലുള്ള മേളം ആരംഭിക്കുന്നത്. തിരുനക്കര തേവരുടെ പൂരത്തോടനുബന്ധിച്ചുള്ള പൂജ നാലിന് ആരംഭിക്കും. 4.30ന് ആദ്യ ആന എത്തും. കിഴക്കന്‍ ചേരുവാരത്തില്‍ പത്ത് ആനകള്‍ നിരന്നതിന് ശേഷം പടിഞ്ഞാറന്‍ ചേരുവാരത്തില്‍ ബാക്കി ആനകള്‍ ഓരോന്നായി കടന്ന് വരും. എല്ലാ ആനകളുടെയും പേരുകളും അവര്‍ക്ക് കിട്ടിയിരിക്കുന്ന ഗജരാജപട്ടങ്ങളും വിവരച്ച് കൊണ്ടാണ് ഓരോ ആനകേളയും പൂരത്തിന് വരവേല്‍ക്കുന്നത്. ഇതിന് ശേഷം പടിഞ്ഞാറന്‍ ചേരുവാരത്തില്‍ തിരുനക്കര തേവരുടെ സ്വര്‍ണ്ണ തിടമ്പേറ്റി തിരുനക്കര ശിവനും കിഴക്കന്‍ ചേരുവാരത്തില്‍ ഭഗവതിയുടെ തിടമ്പേറ്റി ചിറക്കല്‍ കാളിദാസനും എത്തും.
മറ്റ് അകമ്പടി ആനകള്‍. പടിഞ്ഞാറന്‍ ചേരുവാരത്തില്‍ കുന്നുമ്മേല്‍ പരശുരാമന്, ചിറക്കാട്ട് അയ്യപ്പന്, വരടിയം ജയറാം, ഗുരുവായൂര്‍ സിദ്ധാര്ത്ഥന്, ഈരാട്ടുപേട്ട അയ്യപ്പന്, ചിറക്കല്‍ കാളിദാസന്, ഉഷശ്രീ ശങ്കരന്‍കുട്ടി, പുതൃക്കോവില് പാര്‍ത്ഥസാരഥി, കുളമാക്കില്‍ പാര്‍ത്ഥസാരഥി, തോട്ടക്കാട് കണ്ണന്, നടക്കല്‍ ഉണ്ണികൃഷ്ണന്. കിഴക്കന്‍ ചേരുവാരത്തിലെ അകമ്പടി ആനകള്‍. കീഴൂട്ട് ശ്രീകണ്ഠന്, ഉണ്ണിമങ്ങാട് ഗണപതി, മൗട്ടത്ത് രാജേന്ദ്രന്, കാഞ്ഞിരക്കാട്ട് ശേഖരന്, തിരുനക്കര ശിവന്, ഭാരത് വിനോദ്, ചൈത്രം അച്ചു, മീനാട്ട് വിനായകന്, ഭരത് വിശ്വനാഥന്, വേമ്പനാട് വാസുദേവന്പൂരത്തോടനുബന്ധിച്ച് തിരുനക്കര മഹാദേവ ക്ഷേത്ത്രിന് അടുത്തുള്ള പത്ത് ക്ഷേത്രങ്ങളില്‍ നിന്ന് ചെറുപൂരങ്ങളും എത്തും.
അമ്പലക്കടവ് ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയതൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ദുര്‍ഗാദേവി ക്ഷേത്രം, പറപ്പാടം ദേവീ ക്ഷേത്രം, തളിയില്‍ക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കല്‍ ദേവീക്ഷേത്രം, പുല്ലരിക്കുന്ന് മുള്ളൂര്ക്കുളങ്ങര മഹാദേവക്ഷേത്രം എന്നിവിടങ്ങില്‍ നിന്ന് രാവിലെ പത്തിന് എഴുന്നള്ളത്തുകള്‍ എത്തിച്ചേരും.
പൂരദിനമായ ഇന്ന് കോട്ടയം നഗരത്തില്‍ വലിയ സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മണി മുതലാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: