തിരുവനന്തപുരം: നടിമാര്‍ ഉയര്‍ത്തുന്ന മീ ടൂ ആരോപണങ്ങളെയും മലയാളത്തിലെ ഫാന്‍സ് അസോസിയേഷനെതിരേയും രൂക്ഷമായി വിമര്‍ശിച്ച് നടന് വിനായകന്. ‘ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്റെ വിമര്‍ശനം. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് നേരിട്ട് ചോദിക്കും. പത്തു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നും വിനായകന് പറഞ്ഞു. പറയുന്നു. മീ ടൂ എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ലെന്ന് നടന് പറയുന്നു. ‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ലെന്നും വിനായകന്.
സൂപ്പര്‍ താരങ്ങളുടെ ഫാന്സുകള്ക്കെതിരെയും വിനായകന് തുറന്നടിച്ചു. ‘ഫാന്‍സ് എന്ന പൊട്ടന്മാര് വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം ഞാന്‍ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം, പടം ഇറങ്ങി ഒരു നാല് മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്. ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍, പടം തുടങ്ങിയത് 12.30 മണിക്കാണ്, ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോള്‍ ആള്ക്കാര് എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ പറഞ്ഞ് ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും ആ പടം കാണാന്‍ ഉണ്ടായിട്ടില്ല. അപ്പോള്‍ ഇവര്‍ വിചാരിച്ചതു പോലെ ഈ പരിപാടി നടക്കില്ല. ഞാന്‍ വീണ്ടും പറയാം, ഈ ഫാന്‍സ് വിചാരിച്ചതുകൊണ്ട് ഒരു സിനിമയും നന്നാവാനും പോണില്ല ഒരു സിനിമയും മോശമാവാനും പോണില്ല. ജോലിയില്ലാത്ത തെണ്ടികളാണ് ഫാന്സുകാരെന്നും എന്ന് വിനായകന് പറയുന്നു.
മാന്യന്മാരെന്ന് നടിക്കുന്നവരെ താന്‍ എന്നും വിമര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ സിനിമാ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഈ ലോകത്ത് മാന്യന് എന്ന് പറയുന്ന അമാന്യനെ ഞാന്‍ ചീത്ത പറയും. മാന്യന് എന്നു പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാന്‍ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകള്‍ വ്യക്തമാക്കുന്നതെന്നും വിനായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: