ന്യൂദല്‍ഹി: അതിര്‍ത്തി ലംഘിച്ചതിന് സീഷെല്‍സില്‍ പിടിയിലായ രണ്ടു മലയാളികള്‍ അടക്കമുള്ള 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണിത്. അഞ്ച് ബോട്ടുകളിലായി 61 തൊഴിലാളികളാണ് പിടിയിലായിരുന്നത്. ബോട്ടുകളുടെ ക്യാപ്റ്റന്മാരായ അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു.
ഫെബ്രുവരി 22ന് കൊച്ചിയില്‍ നിന്നും അഞ്ച് ബോട്ടുകളിലായി പോയ സംഘത്തെയാണ് സീഷെല്‍സ് നേവി പിടികൂടിയത്. വിഴിഞ്ഞം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് മലയാളികള്‍. തമിഴ്നാട് സ്വദേശിയുടെ ഇന്‍ഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു ജോണിയും തോമസും. വിട്ടയച്ചവരെ വിമാനമാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മലയാളി ഫെഡറേഷന് പ്രവര്‍ത്തകര്‍ അറിയിച്ചു.
മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനായതില്‍ അഭിമാനം: വി. മുരളീധരന്
ന്യൂദല്‍ഹി: വിഴിഞ്ഞത്തു നിന്നുള്ള തോമസും ജോണിയുമടക്കം സീഷെല്‍സില്‍ കുടുങ്ങിയ 52 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനായതില്‍ അഭിമാനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്ക്കാന് നടപടിയെടുത്തു.
സൗജന്യയാത്രയാണ് മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. തോമസും ജോണിയും സുരക്ഷിതരായി നാടെത്തുമെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കാന്‍ കഴിഞ്ഞതില്‍ വ്യക്തിപരമായും ചാരിതാര്‍ഥ്യമുണ്ടെന്നും വി. മുരളീധരന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: