തിരുവല്ല: ദേശീയ അധ്യക്ഷന്‍ എ.എ. റഹീം അടക്കമുള്ള നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട്. നേതാക്കളില്‍ പലരും പാര്‍ട്ടി നയങ്ങള്‍ക്ക് എതിരു നില്ക്കുന്നു. ബൂര്‍ഷ്വാ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് പലരും ആദര്‍ശങ്ങള്‍ മറക്കുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് നേതാക്കളുടെ പിആര്‍ പ്രചരണങ്ങളായി തഴംതാഴുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെടുന്നില്ല. ഗുണ്ടാ ആക്രമണം ഉണ്ടായിട്ടും പ്രവര്‍ത്തകരെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടായത്. പലപ്പോഴും പോലീസ് സ്റ്റേഷനുകളില്‍ അപമാനകരമായ അനുഭവങ്ങള്‍ നേരിടേണ്ടിവരുന്നു. ജില്ലയിലെ സിപിഎം വിഭാഗീയതയില്‍ ഇരയാകേണ്ടി വരുന്നത് ഡിവൈഎഫ്ഐക്കാരാണ്.
പല നേതാക്കളും സ്വന്തം താത്പര്യങ്ങള്‍ നടപ്പാക്കാന്‍ ഡിവൈഎഫ്ഐയെ ഉപയോഗിക്കുന്നു. സില്‍വര്‍ ലൈനിനെതിരെ ജനരോഷമുണ്ടായിട്ടും പ്രതിഷേധം അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ജാഗ്രത പുലര്‍ത്തിയില്ല. എതിര് പ്രസ്ഥാനങ്ങള്‍ നിലവിലെ സാഹചര്യം മുതലെടുത്ത് തുടങ്ങിയിട്ടും നിലപാടെടുക്കാന്‍ പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും നടപടിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദം പറഞ്ഞു പഠിപ്പിച്ച നേതാക്കള്‍ അമ്പല വിശ്വാസിയാകുന്നതിലുള്ള പരിഹാസവും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ അഡ്വ.കെ. അനന്തഗോപനെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. ഒരു കാലത്ത് പ്രത്യയശാസ്ത്രം പറഞ്ഞു നടന്നവര്‍ വിശ്വാസികളായി തഴംതാഴുന്നുവെന്നും ഡിവൈഎഫ്ഐ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: