ന്യൂദല്‍ഹി: രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഒഴിവാക്കി ജിപിഎസ് ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് ടോള്‍ സംവിധാനം സര്‍ക്കാര്‍ അവസാനിപ്പിക്കില്ല. നല്ല ഗതാഗത സൗകര്യം ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടിവരുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി നല്കവേ അദേഹം ലോക്സഭയില്‍ പറഞ്ഞു.
ജിപിഎസ് ടോള്‍ സംവിധാനം നടപ്പാക്കുന്നത് വഴി ടോള്‍ തുക ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഈടാക്കും. ഇതിനു പുറമെ റോഡ് നിര്‍മാണത്തിനുള്ള ധനസമാഹരിക്കാനായി ബോണ്ടുകള്‍ പുറത്തിറക്കുമെന്നും അദേഹം വ്യക്തമാക്കി. ബോണ്ടുകളില്‍ സാധാരണക്കാര്‍ക്ക് ഏഴുശതമാനം പലിശയില്‍ നിക്ഷേപം നടത്താന്‍ കഴിയും. 2024 ഓടെ ഇന്ത്യയിലെ റോഡ് സൗകര്യം അമേരിക്കയിലേതിനോട് കിടപിടിക്കും വിധത്തിലാക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: