ചെന്നൈ: നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനുമെതിരെ കേസ്. ഇരുവരുടെയും നിര്‍മാണ കമ്പനിക്ക് റൗഡി പിക്ചേഴ്സ് എന്ന് പേരിട്ടതിനെതിരെ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കമ്പനിയുടെ പേര് റൗഡികളേയും റൗഡിത്തരങ്ങളേയും പ്രോത്സാഹിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ റൗഡി പിക്ചേഴ്സ് നിരോധിക്കണം ഉടമകളെ അറസ്റ്റ് ചെയ്യണം എന്ന് സാമൂഹിക പ്രവര്ത്തകന് കണ്ണനാണ് പരാധി നല്‍കിയത്. നയന്‍താരയേയും വിജയ് സേതുപതിയേയും പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രം വലിയ വിജയമായിരുന്നു. ഈ ചിത്രമാണ് തങ്ങളുടെ നിര്‍മാണ കമ്പനിക്ക് റൗഡി കമ്പനി എന്ന് പേരിടാന്‍ പ്രേരണയായത്.
പരാധിയില്‍ ഇവര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കിയെന്നും പറയുന്നുണ്ട്. നടന് അജിത്തിന്റെ 62ാമത്തെ സിനിമ റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ വിഘ്നേഷ് ശിവനാണ് സംവിധാനം ചെയ്യുന്നത്. ഇതിന്റെ അനൗസ്മെന്റ് സമയത്ത് ഇവര്‍ പടക്കം പൊട്ടിച്ച് ഭാക്കിയുള്ളവരെ ശല്യം ചെയ്തെന്നാണ് പരാതിയിലുള്ളത്. ഇതിനെതിരെ നയന്‍താരയോ വിഘ്നേഷ് ശിവനോ പ്രതികരണം നടത്തിയില്ല.
റൗഡി പിക്ചേവ്സിന്റെ ബാനറില്‍ പെബിള്‍സ്, റോക്കി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അതേസമയം റൗഡി പിക്ചേഴ്സിന്റെ ബാനരില്‍ നിര്‍മിക്കുന്ന വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമായ ‘കാത്തുവാക്കിലെ രണ്ടു കാതല്‍ റിലീസിനൊരുങ്ങുകയാണ്. നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: