കീവ്: റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ ഒറ്റപ്പെടലിന്റെ അസ്വസ്ഥത തുറന്ന് പ്രകടിപ്പിച്ച് ഉക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി. നേരിട്ടെത്തി ഒരു സഹായവും ചെയ്യാത്ത നാറ്റോ സഖ്യത്തിനേയും അമേരിക്കയേയുമാണ് സെലന്‍സ്കി തുറന്ന് വിമര്‍ശിച്ചത്. നാറ്റോക്ക് റഷ്യയെ ഭയമാണെന്നത് വ്യക്തമാണ് എന്നാണ് കഴിഞ്ഞ ദിവസം സെലന്‍സ്കി പ്രതികരിച്ചത്.
‘ഒന്നുകില്‍ ഉക്രൈനെ അംഗീകരിക്കുന്നു എന്ന് നാറ്റോ പറയണം. അല്ലെങ്കില്‍ ഞങ്ങളെ സ്വീകരിക്കുന്നില്ല, റഷ്യയെ അവര്‍ക്ക് ഭയമാണ് എന്ന് തുറന്ന് സമ്മതിക്കണം, അതാണ് സത്യം,” സെലന്‍സ്കി പറഞ്ഞതായി ഉക്രൈന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാറ്റോയില്‍ തങ്ങള്‍ അംഗമായില്ലെങ്കില്‍ പോലും നാറ്റോ അംഗരാജ്യങ്ങള്‍ക്ക് ഉക്രൈന് വേണ്ട സെക്യൂരിറ്റി നല്‍കാമെന്നും എങ്കിലേ യുദ്ധം അവസാനിക്കൂവെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇതിന് ശേഷം ഞങ്ങള്‍ പറയാം, നാറ്റോയില്‍ അംഗമാവാതെ തന്നെ നാറ്റോയിലെ അംഗരാജ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് സെക്യൂരിറ്റി ഗ്യാരണ്ടി തരാം, എന്ന്. അവിടെയാണ് കോംപ്രമൈസ്. അവിടെയാണ് യുദ്ധത്തിന്റെ അവസാനം,” സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
റഷ്യയുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബാള്‍ട്ടിക് രാജ്യങ്ങള്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയനിലെ നിരവധി രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ, വാതക ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ‘ദയവായി റഷ്യയുടെ യുദ്ധായുധങ്ങള്‍ സ്പോണ്സര് ചെയ്യരുത്. അധിനിവേശക്കാര്‍ക്ക് യൂറോ വേണ്ട. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവര്‍ക്ക് മുന്നില്‍ അടയ്ക്കുക. അവര്‍ക്ക് നിങ്ങളുടെ ഉല്‍പ്പന്നം കയറ്റുമതി ചെയ്യരുത്. ഊര്‍ജ്ജ വിഭവങ്ങള്‍ നിഷേധിക്കുക. ഉക്രൈനില്‍ നിന്ന് പിന്മാറാന് റഷ്യയെ പ്രേരിപ്പിക്കുക.’ – സെലെന്‍സ്കി പറഞ്ഞു.
ഉക്രൈനില്‍ റഷ്യ അതിനിവേശം തുടങ്ങി 27 ദിവസം പിന്നിട്ടിടും യാതൊരു അയവും ഇല്ലാതെയാണ് പുടിന് മുമ്പോട്ട് പോകുന്നത്. ഇതുവരെ നടത്തിയ ചര്‍ചകളും പരാജയമായിരുന്നു. ഇപ്പോള്‍ ജനവാസ മേഘലയിലും, സ്ത്രീകളും കുട്ടികള്‍ അഭയം തേടിയ സ്കൂളും പള്ളികള്‍ക്കും നേരെയാണ് ആക്രമണം നടത്തുന്നത്. ഉക്രൈനിലെ ഒരു ആശുപത്രിയും റഷ്യ തകര്‍ത്തിരുന്നു. അതില്‍ നിരവധി പേര്‍ക്ക് പരുക്കും ഒരു ഗര്‍ഭിണിക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: