തിരുവനന്തപുരം: കേരളത്തെ സ്ത്രീസുരക്ഷയില്ലാത്ത നാടാക്കി പിണറായി സര്‍ക്കാര്‍ മാറ്റിയെന്ന് ബിജെപി ദേശീയ സെക്രട്ടറി വിജയ രഹാത്കര്‍. സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീ ശക്തി, കാവനൂരിലെ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുക, ഞങ്ങള്‍ക്കും ജീവിക്കണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മഹിളാമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സ്ത്രീമുന്നേറ്റ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്ത്രീകളെ ശത്രുക്കളായി കാണുന്ന സര്‍ക്കാരാണ് കേരളത്തിലേത്. ലൗ ജിഹാദിന്റെയും മയക്കുമരുന്നിന്റെയും ഇരകള്‍ കൂടിവരികയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ആറിരട്ടിയായി വര്‍ധിച്ചു. ഇതില്‍ മൂന്നില്‍ ഒന്ന് കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ലൗജിഹാദ്, നാര്‍കോട്ടിക് ജിഹാദ് കേസുകളില്‍ പല തവണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ ഒരു സമുദായത്തിന് വേണ്ടി അവ അവഗണിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ സംസ്ഥാനത്ത് അവഗണിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ നിശബ്ദത പാലിക്കുന്ന കോണ്‍ഗ്രസും കുറ്റക്കാരാണെന്ന് വിജയ രഹാത്കര്‍ ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി.രമ അധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്, ദേശീയ സെക്രട്ടറി പത്മജ എസ്. മേനോന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ. പ്രമീളാദേവി, മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറിമാരായ നവ്യ ഹരിദാസ്, സിനി മനോജ്, ബിജെപി നേതാക്കളായ അഡ്വ.ടി.പി. സിന്ധുമോള്‍, രാജി പ്രസാദ്, രേണു സുരേഷ്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാ രാജീവ്, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.
കാവനൂര്‍ പീഡനം: പ്രക്ഷോഭം ശക്തമാക്കും: കെ. സുരേന്ദ്രന്
സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സ്ത്രീകളെ കബളിപ്പിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരാണിത്. പീഡകരുടെയും ബലാത്സംഗക്കാരുടെയും താവളമായി കേരളം മാറി. കാവനൂരില്‍ പീ
ഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മുഖ്യമന്ത്രിയോ മന്ത്രിമാരോ സര്‍ക്കാര്‍ പ്രതിനിധികളോ തിരിഞ്ഞുനോക്കിയില്ല. ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടിപോലും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ.പി. സുധീര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: