ഡെറാഡൂൺ: തുടര്‍ഭരണം ലഭിച്ച ഉത്തരാഖണ്ഡില്‍ പുഷ്കർ സിങ് ധാമി തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ ധാമിയ്‌ക്കായിരുന്നു.
ബിജെപി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുതിർന്ന നേതാവായ മീനാക്ഷി ലേഖി എന്നിവർ പങ്കെടുത്ത നിയമസഭാകക്ഷി യോഗത്തിലാണ് പുഷ്കർ സിങ് ധാമിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഈ തെരഞ്ഞെടുപ്പിൽ ഖാതിമ മണ്ഡലത്തിൽ നിന്നും പുഷ്കർ സിങ് ധാമി പരാജയപ്പെട്ടിരുന്നു. തുടർച്ചയായി രണ്ടാം തവണയും പാർട്ടിയെ അധികാരത്തിലേറ്റുന്നതിനുളള പ്രവർത്തനത്തിന് അംഗീകാരമായാണ് രണ്ടാമതും മുഖ്യമന്ത്രി പദം ധാമിക്ക് നൽകിയത്.
സർക്കാർ രൂപീകരണത്തിന് അനുമതി വാങ്ങുന്നതിന് ധാമി ഗവർണറെ കാണും. മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും, തിരത് സിങ് റാവത്തും തമ്മിൽ അധികാരത്തെചൊല്ലി പരസ്പരം കലഹിച്ചതോടൊയാണ് പരിഹാരമെന്നോണം പുഷ്കർ സിങ് ധാമിയെ കഴിഞ്ഞ വർഷം ജൂലൈയിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയം വരിച്ചതോടെയാണ് ധാമിയ്‌ക്ക് അനുകൂലമായ തീരുമാനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: