കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നടന്‍ ദിലീപിനെ രണ്ട് നടിമാര്‍ സഹായിച്ചെന്ന് സൂചന.
ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ 12 പേരുടെ ചാറ്റുകള്‍ ദിലീപ് മായച്ചു കളഞ്ഞതായി പറയുന്നു. ഇവയില്‍ ദിലീപിന്റെ മുന്‍ നായികയുടേതും സീരിയല്‍ നടിയായ സംരംഭകയുടേയും ചാറ്റുകള്‍ സംശയത്തിന്റെ നിഴലിലാണ്. സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍ നല്‍കിയ മൊഴിയാണ് ക്രൈംബ്രാഞ്ചിന് കേസില്‍ പുതിയ വഴിത്തിരിവ് തുറന്നിട്ടത്.
ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഇവരിലേക്ക് തിരിയാന്‍ സാധ്യത. ഒരു നടി ദിലീപിന്റെ മുന്‍ നായിക തന്നെയാണെന്ന് പറയുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ഇവര്‍.
മറ്റൊന്ന് സീരിയലില്‍ അഭിനയിക്കുന്ന നടിയാണ് ഇത്. ഇവര്‍ സീരിയല്‍ താരമായിരിക്കെ ഒരു പ്രവാസി സംരംഭക കൂടിയാണ്. ഈ രണ്ടു പേരും കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നടിമാര്‍ ഇടപെട്ടതായാണ് സൂചന.
നിലവില്‍ ദുബായില്‍ സ്ഥിര താമസമാക്കിയ നടി ഇപ്പോള്‍ ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുകയാണ്. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക