തിരുവനന്തപുരം: പ്രധാനമന്ത്രി രാജ്യത്ത് ആര്‍എസ്എസിന്റെ അജണ്ടകള്‍ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നരേന്ദ്ര മോദി ആര്‍എസ്എസുകാരനാണ്. രാജ്യത്ത് പിടിമുറുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ പുത്തൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.
ഇന്ത്യയിലെ മതനിരപേക്ഷത സംരക്ഷിക്കാന്‍ സംഘപരിവാറിനെ പ്രതിരോധിക്കണം. അതിന് ഇപ്പോള്‍ സിപിഎമ്മിനെ കഴിയൂ. സംഘപരിവാറിനെ എതിര്‍ക്കുക എന്നാല്‍ മത നിരപേക്ഷതയ്ക്കൊപ്പം നിലകൊള്ളുക എന്നാണെന്നും എങ്കിലെ രാജ്യത്തിന്റെ ഭാവി ഭദ്രമാക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.മതനിരപേക്ഷമാണെന്ന് പറഞ്ഞാല്‍ മാത്രം മതനിരപേക്ഷമാകില്ല. വര്‍ഗീയതയെ ശക്തമായി എതിര്‍ക്കാന്‍ കഴിയണം. മത നിരപേക്ഷമെന്ന് അവകാശപ്പെടുന്ന പലര്‍ക്കും അതിന് കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന് നാടിന്റെ ഭാവിക്കുതകുന്ന എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കണം. സംഘപരിവാറിന്റെ ബി ടീമാണ് കോണ്‍ഗ്രസെന്നും പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: