മുംബൈ: പത്താം ക്ലാസ് പരീക്ഷ എഴുതാന്‍പോയ 15 വയസ്സുകാരിയെ വിവാഹം കഴിച്ച 21 വയസ്സുകാരനെ കാലാചൗക്കി പൊലീസ് അറസ്റ്റ് ചെയ്തു. പരീക്ഷയ്‌ക്കായി വീട്ടില്‍ നിന്ന് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി താനും യുവാവും വിവാഹിതരായെന്നു വീട്ടുകാരോട് വെളിപ്പെടുത്തി. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും അറിയിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്കു വിധേയയാക്കി. ഇതിന് പിന്നാലെയാണ് പോലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുന്നത്.
വിവാഹം സംഘടിപ്പിക്കാന്‍ സഹായിച്ചവരെ തിരയുകയാണെന്നു പൊലീസ് അറിയിച്ചു. മസ്ഗാവ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: