തിരുവനന്തപുരം: മലയാളത്തിലെ സിനിമാപ്രവർത്തകർക്ക് ലോകസിനിമാമേഖലയിലേക്കുള്ള വാതായനം തുറക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് തിങ്കളാഴ്ച മുതൽ മാർച്ച് 23 വരെ സിമ്പോസിയം നടക്കും. ഉച്ചയ്‌ക്ക് 2 30 ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയുടെ ഭാഗമാകുന്ന സിനിമാ സംവിധായകർക്കും നിർമാതാക്കൾക്കുമാണ് സിമ്പോസിയത്തിൽ പങ്കെടുക്കാൻ അവസരം നൽകുക.
ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളും, പുതിയ പ്രദർശന സാധ്യതകളും’ എന്ന വിഷയത്തിൽ കെ.എസ്. എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ , ലിജോ ജോസ് പെല്ലിശ്ശേരി ,നിർമാതാവ് ജി സുരേഷ് കുമാർ, വിജയ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സ്ക്രിപ്റ്റിംഗ്, ഐ.പി.ആർ രജിസ്ട്രേഷൻ, ജോലി സംബന്ധമായ വെല്ലുവിളികൾ, നിർമ്മാതാവിനെ കണ്ടെത്തൽ എന്ന വിഷയത്തിൽ ചൊവ്വാഴ്ച അക്കാദമി അധ്യക്ഷൻ രഞ്ജിത്ത്, സംവിധായകരായ കമൽ , സിബി മലയിൽ, തമിഴ് സംവിധായകൻ വെട്രി മാരൻ എന്നിവർ പങ്കെടുക്കും. സംവിധായകൻ ശ്യാമപ്രസാദ് ചർച്ചകൾക്ക് നേതൃത്വം നൽകും.
മാർച്ച് 23 ന് രാജ്യാന്തര ചലച്ചിത്ര മേളകൾ , പ്രവേശന നടപടിക്രമങ്ങൾ എന്നിവയെ കുറിച്ച് മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ ചലച്ചിത്ര സംവിധായകൻ ജയരാജ്, ഡോ.ബിജു, സനൽ കുമാർ ശശിധരൻ എന്നിവർ സംസാരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: