മലപ്പുറം: ഇരട്ടച്ചങ്കന്, ക്യാപ്റ്റന്‍, ദൈവം, കാരണഭൂതന് ഇനി ‘ഇമാം’. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ വിശേഷണം. പുകഴ്ത്തലുകളെല്ലാം ആസ്വദിക്കുന്ന പിണറായി, ഇമാം വിളിയും വിലക്കിയിട്ടില്ല.
മലപ്പുറത്ത്, ചെമ്രക്കാട്ടൂരില് മാര്‍ച്ച് 19ന് നടന്ന ഇഎംഎസ്-എകെജി സ്മാരക ദിനാചരണത്തിലാണ് പിണറായിയെ സിപിഎം പ്രാദേശിക നേതാവ് അബ്ദു റഹ്മാന് പുല്‍പ്പറ്റ ഇമാമെന്ന് വാഴ്ത്തിയത്. ദുബായിലുള്‍പ്പെടെ പിണറായിക്ക് കിട്ടുന്ന സ്വീകാര്യതയെക്കുറിച്ച് പുകഴ്ത്തുന്നതിനിടെയാണ് ദുബായിലെ വാര്‍ത്താ ഏജന്‍സി എഴുതിയതെന്ന് ചൂണ്ടിക്കാട്ടി പരാമര്‍ശമുണ്ടായത്.
പ്രസംഗം ഇങ്ങനെ, ”കോരന്റെ മകനാണ് ദുബൈയിലെ ശൈഖ് സ്വീകരണം കൊടുത്ത് ഇരുത്തിയത്. വലത്തേ അറ്റത്ത് ഖമറുല്‍ ഉലമ, ഇടത്തേ ഭാഗത്ത് സയ്യിദ് ഉല് ഉലമ ജിഫ്രി മുത്തുക്കോയ തങ്ങള്‍. നടുക്കോ, ശൈഖുല്‍ മശായിഖ് അല്‍ ശൈഖ് പിണറായി വിജയന് ക്യാപ്റ്റന്‍. കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ഇമാമുണ്ടെന്ന് മനസ്സിലായിരിക്കുന്നു. അതാണ് ഒരു ശര്‍റും ഏല്‍ക്കാത്തത്.” മുസ്ലിം ലീഗില്‍നിന്ന് സിപിഎമ്മിലെത്തിയ ആളാണ് അബ്ദു റഹ്മാന്.
മുസ്ലിം സമുദായത്തിന് പൊതുവായ നിലപാടില്ലെന്നും യോജിച്ച അഭിപ്രായമില്ലെന്നും അതിനാല്‍ സിപിഎമ്മിലേക്ക് മലപ്പുറത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അടുക്കുന്നുവെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടുത്തിടെ പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: