ന്യൂദല്‍ഹി: കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ച് കേന്ദ്രം. ആദ്യ ഡോസ് സ്വീകരിച്ച് എട്ട് മുതല്‍ 16 വരെയുള്ള ആഴ്ചയ്ക്കുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കാം. നേരത്തെ ഇത് 12 മുതല്‍ 16 ആഴ്ച വരെയായിരുന്നു. വാക്സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് പുതിയ നിര്‍ദേശം.
ചൈന, ദക്ഷിണ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്നതിനിടെയാണ് നിര്‍ണായക തീരുമാനം. ഇതിലൂടെ രണ്ടാം ഡോസ് ലഭിക്കാനുള്ള ഏഴു കോടിയോളം വരുന്ന ഇന്ത്യക്കാര്‍ക്ക് വാക്സിന് വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവീഷീഷീല്ഡ് വാക്സീന് നിര്‍മിക്കുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ ഡോസുകള്‍ തമ്മിലെ ഇടവേളയില്‍ മാറ്റം വരുത്തിയിട്ടില്ല.
രാജ്യത്തെ കൊവിഡ് വാക്സിന് വിതരണം 181.21 കടന്നു. ഇന്നലെ രാവിലെ വരെയുള്ള കണക്കുപ്രകാരം രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 1,81,21,11,675 കടന്നു. 2,13,75,059 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിന് നല്‍കിയത്. മാര്‍ച്ച് 16ന് ആരംഭിച്ച 12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി ഇതുവരെ 17,36,464 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: