ലഖ്നൗ: കശ്മീര്‍ ഫയല്‍സ് എന്ന തന്റെ സിനിമ വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കിയതാണന്നും അതിന് മീതെ അനാവശ്യ വിവാദം വേണ്ടെന്നും സംവിധായകന് വിവേക് അഗ്നിഹോത്രി.
കശ്മീരിനെ ഉപയോഗിച്ച് ചില ബിസിനസുകള്‍ നടത്തിക്കൊണ്ടിരുന്നവരുണ്ട്. ഇവരാണ് വിവാദം സൃഷ്ടിക്കുന്നത്. ഇത്തരക്കാര്‍ക്ക് അവസാനമുണ്ടാക്കാനാണ് ഞങ്ങളുടെ സിനിമ ശ്രമിക്കുന്നത്. – അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച സന്ദര്‍ശനത്തിനെത്തിയതായിരുന്നു വിവേക് അഗ്നിഹോത്രി.
“സൈന്യം ഒരു സമൂഹത്തിലേക്ക് കടന്ന് വരുന്നു. ഇവര്‍ക്ക് ആദര്‍ശപരമായ പിന്തുണ സമൂഹത്തിലെ ഒരു വിഭാഗത്തില്‍ നിന്നുണ്ടായാല്‍ അത് ദുരന്തത്തിലേക്ക് നയിക്കും. ഈ സിനിമ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സമ്മതിക്കാന്‍ തയ്യാറാകാതിരുന്ന ആളുകളുടെ കണ്ണു തുറപ്പിച്ചു. ഇപ്പോള്‍ രാജ്യത്തുള്ളവരും പുറത്തുള്ളവരും ഇക്കാര്യം അംഗീകരിച്ചു”.- വിവേക് അഗ്നി ഹോത്രി പറഞ്ഞു.
കശ്മീര്‍ താഴ് വരയില്‍ നിന്നും 1990കളില്‍ ഇസ്ലാമിക തീവ്രവാദികളില്‍ നിന്നുള്ള അതിക്രമം സഹിക്കാനാകാതെ ഓടിപ്പോകേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചാണ് ഈ സിനിമ. അനുപം ഖേര്‍, ദര്ശന് കുമാര്‍, മിഥുന് ചക്രവര്‍ത്തി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: