ഇസ്ലാമബാദ് : പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സബ്സീഡി പ്രഖ്യാപനത്തില്‍ നടപടികളുമായി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). ഇമ്രാന് ഖാന് പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍, വൈദ്യുതി നിരക്കുകളില്‍ ഇളവ് വാഗ്ദാനം ചെയ്യുന്നതാണ് ഇമ്രാന് ഖാന്റെ സബ്സിഡി പാക്കേജിനുള്ള ധനസഹായം എവിടെ നിന്നും വിശദീകരിക്കണമെന്നും ഐഎംഎഫ് ആവശ്യപ്പെട്ടു. 1.5 ബില്യണ്‍ ഡോളറിന്റെ സബ്സീഡിയാണ് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
റഷ്യ- ഉക്രൈന് യുദ്ധത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. അതിനിടെയാണ് ഇമ്രാന് ഖാന് പെട്രോള്‍, ഡീസല്‍, വൈദ്യുതി നിരക്കുകളില്‍ ഇളവ് നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ഫണ്ട് എവിടെ നിന്നും ലഭിച്ചെന്ന് ഐഎംഎഫ് വിശദീകരണം തേടിയത്.
2019-ല്‍ പാക്കിസ്ഥാനുമായി ധാരണയിലെത്തിയ 6 ബില്യണ്‍ ഡോളറിന്റെ പാക്കേജിന്റെ ഏഴാമത്തെ അവലോകനവും ഐഎംഎഫ് ആരംഭിച്ചു. ചൊവ്വാഴ്ച ഐഎംഎഫുമായി അന്തിമ കൂടിക്കാഴ്ച നടത്തുമെന്ന് പാക് ധനമന്ത്രി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പാക്കേജിന് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുകയെന്നത് സംബന്ധിച്ച് ഐഎംഎഫിനെ അറിയിച്ചിട്ടുണ്ടെന്ന് പാക് ധനമന്ത്രി ഷൗക്കത്ത് തരിന് അറിയിച്ചു.
ഇമ്രാന് ഖാനെ പുറത്താക്കാന്‍ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിനായി പാക് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഐഎംഎഫും വിശീകരണം തേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: