ചെന്നൈ: ഹിജാബ് കേസില്‍ വിധി പറഞ്ഞ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നേരെ വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ജഡ്ജിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്കാന് കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനം.
മധുരയില്‍ ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് സുരക്ഷ ഒരുക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ തൗഹീദ് ജമാ അത്ത് നേതാക്കളില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോവൈ റഹ്മത്തുള്ള, മുഹമ്മദ് ഉസ്മാനിയ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ എത്രയും വേഗം കര്‍ണ്ണാടകയില്‍ എത്തിച്ച് അന്വേഷണം ആരംഭിക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബോമ്മെ അറിയിച്ചിട്ടുണ്ട്.
ഹിജാബ് വിധിയുടെ പേരില്‍ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിമാര്‍ കൊല്ലപ്പെട്ടാല്‍ അവരുടെ കൊലപാതകങ്ങള്‍ക്ക് അവര്‍ മാത്രമാകും ഉത്തരവാദികള്‍ എന്നാണ് പൊതുയോഗത്തില്‍വെച്ച് റഹ്മത്തുള്ള മുന്നറിയിപ്പ് നല്‍കിയത്. കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അസാധുവും ആണെന്ന് ഇയാള്‍ പറഞ്ഞിരുന്നു. വധഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന വ്യാപമായി ആവശ്യം ഉയര്‍ന്നിരുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ വാദം ശരിവെച്ചുകൊണ്ടാണ് ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഇസ്ലാമില്‍ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്നും ഇത് അവരുടെ മൗലികാവകാശത്തെ ഇല്ലാതാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം മാത്രം മതി. ഹിജാബ് ധരിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിധിയില്‍ അപ്പീലുമായി ഹര്‍ജ്ജിക്കാരായ മുസ്ലീം വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: