കൊച്ചി: അഭിമാന പദ്ധതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്ന, റൂം ഫോര്‍ റിവര്‍ പദ്ധതി ഇപ്പോഴും കടലാസ്സില്‍ തന്നെയെന്ന് വിവരാവകാശ രേഖ. ഡിപിആര്‍ തയ്യാറാക്കുന്നതിന്മുന്നോടിയായി ഹൈഡ്രോഡൈനാമിക് പഠനമാണ് ഐഐടി ചെന്നൈ നടത്തുന്നത്. ഇതു വരെ 81.42 ലക്ഷം ചെലവഴിച്ചതായി വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. 1.38 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. ഡിപിആറിന് 4.50 കോടി രൂപ.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് ആലപ്പുഴയിലെ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ആന്‍ഡ് കുട്ടനാട് പാക്കേജ്, നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. 2018-ലെ പ്രളയത്തിനുശേഷം നെതര്‍ലാന്‍ഡ്സില്‍ പോയി കണ്ടുപഠിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് അതേ മാതൃക കേരളത്തിലും നടപ്പാക്കാന്‍ തീരുമാനിച്ചത്. പ്രാഥമികപഠനത്തിന്റെ ഭാഗമായി ഇടക്കാല റിപ്പോര്‍ട്ട് ജനുവരി 7ന് ഐഐടി ചെന്നൈ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: