ചെന്നൈ: ഹിജാബ് വിധി അനുകൂലമല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജിമാരെ വധിക്കുമെന്ന് തമിഴ്നാട് തൗഹീദ് ജമാഅത്തിന്റെ (ടിഎന്‍ടിജെ) ഭീഷണി. സുപ്രീംകോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ടിഎന്‍ടിജെ ഓഡിറ്റ് കമ്മിറ്റി അംഗം കോവൈ റഹ്മത്തുള്ളയുടെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഇയാള്‍ക്കെതിരെ സുപ്രീം കോടതി അഭിഭാഷകന് ബി. രാമസ്വാമി പോലീസില്‍ പരാതി നല്കി. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ക്ലിപ്പിങ്ങുകള്‍ കേട്ട് ഞെട്ടിപ്പോയെന്ന് രാമസ്വാമി പരാതിയില്‍ പറഞ്ഞു. ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരായ അപ്പീലും ഹിജാബുമായി ബന്ധപ്പെട്ട കേസുകളും സുപ്രീകോടതി പരിഗണിക്കാനിരിക്കെയാണിത്.
തമിഴ്നാട്ടിലെ യുവാക്കള്‍ കൊലപ്പെടുത്താന്‍ തയ്യാറെടുത്തിരിക്കണമെന്ന ആഹ്വാനമാണ് റഹ്മത്തുള്ള നല്‍കുന്നതെന്ന് പരാതിയില്‍ പറയുന്നു. ബീഹാറില്‍ ഒരു ജഡ്ജിയെ പ്രഭാത നടത്തത്തിനിടെ ഗുണ്ടകള്‍ കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചുകൊണ്ടാണ് പ്രകോപനപരമായ ആഹ്വാനം. തമിഴ്നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ അനിയന്ത്രിതമാവുകയാണ്. ഇത് മോശമായ പ്രവണത സൃഷ്ടിക്കുമെന്നും രാമസ്വാമി പറഞ്ഞു.
മാര്‍ച്ച് 17ന് മധുര ഗോരിപാളയത്തില്‍ നടന്ന ടിഎന്‍ടിജെ പൊതുയോഗത്തിലും കര്‍ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ റഹ്മത്തുള്ള മോശമായി സംസാരിച്ചുവെന്ന് കോയമ്പത്തൂരിലെ അഭിഭാഷകനായ കെ. വിജയകുമാര്‍ നല്കിയ പരാതിയില്‍ പറയുന്നു.ഹിജാബിനെതിരെ വിധി പുറപ്പെടുവിക്കുന്ന ജഡ്ജിയോ ജഡ്ജിമാരോ കൊല്ലപ്പെട്ടാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നാണ് റഹ്മത്തുള്ള പ്രസംഗിച്ചത്. ഇയാളെ എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്യണമെന്നും ടിഎന്‍ടിജെയെ നിരോധിക്കണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു.
മോദിയെയും യോഗിയെയും അമിത് ഷായെയും മരണത്തെയും ഭയക്കില്ലെന്നും അള്ളാഹുവിനെ മാത്രമേ ഭയപ്പെടൂവെന്നും യോഗത്തില്‍ സ്ത്രീകളടക്കമുള്ളവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചു. ചെന്നൈയില്‍, മാര്‍ച്ച് 15 ന്, മുസ്ലിം ട്രസ്റ്റിന് കീഴിലുള്ള ന്യൂ കോളജ് വിദ്യാര്‍ഥികള്‍ ഹിജാബ് വിധിക്കെതിരെ പ്രതിഷേധിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: