കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ രൂപം വികൃതമാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ച്രചാരണം. കൂത്തുപറമ്പ്, പാപ്പിനിശ്ശേരി, പള്ളിപ്പൊയില്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കുലദേവതയെ പ്രചരണബോര്‍ഡുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. മലബാറിലെ 108 ഓളം വരുന്ന മുച്ചിലോട്ട് കാവുകളിലെ ലക്ഷക്കണക്കിന് വരുന്ന വാണിയ സമുദായാംഗങ്ങള്‍ കുലദേവതയായി ആരാധിക്കുന്നതാണ് മുച്ചിലോട്ട് ഭഗവതി. പൂര്‍ണ്ണമായ ആചാര അനുഷ്ഠാനങ്ങളോടെ സംരക്ഷിക്കപ്പെടേണ്ട കുലദേവതയെ വികൃതമായി പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാണ്. പാര്‍ട്ടി കൊടികളോടൊപ്പമാണ് ഇവ തെരുവില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മുച്ചിലോട്ട് ഭഗവതിയെ അവഹേളിക്കുന്ന രീതിയിലുള്ള പ്രവണത തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുമെന്ന് വാണിയ സമുദായ സമിതി സംസ്ഥാന പ്രസിഡന്റ് വി. വിജയന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: